തലകുനിച്ച് ലോക മനസാക്ഷി; വൃദ്ധനായ പിതാവും രണ്ട്‌ പെണ്‍മക്കളും കൂട്ടമാനഭംഗത്തിനിരയായി

കെനിയ, പീഡനം, മരണം kenia, rape, death
കെനിയ| Sajith| Last Modified വെള്ളി, 19 ഫെബ്രുവരി 2016 (18:03 IST)
ലോക മനസാക്ഷിയെ തന്നെ നാണം കെടുത്തി കെനിയയില്‍ നിന്നൊരു വാര്‍ത്ത പുറത്ത്. എണ്‍പത്തിമൂന്നുകാരനെയും രണ്ട്‌ പെണ്‍മക്കളെയുമാണ് കെനിയയില്‍ ഡസന്‍ കണക്കിന്‌ അക്രമികള്‍ കൂട്ടമാനഭംഗത്തിന്‌ ഇരയാക്കിയത്. ലോകത്തില്‍ മനുഷ്യ സമൂഹത്തിന്റെ അവകാശങ്ങള്‍ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ റൈറ്റ്‌ വാച്ച് എന്ന സംഘടനയാണ് ഞെട്ടിപ്പിക്കുന്ന ഈ വാര്‍ത്ത പുറത്തുവിട്ടത്‌. 2007ലെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിന്‌ ശേഷം മനസ്സ്‌ മരവിപ്പിക്കുന്ന 900 സമാന കേസുകള്‍ കെനിയയില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തതായി ഈ സംഘടന വെളിപ്പെടുത്തുന്നു.

വെള്ളിയാഴ്‌ച സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ്‌ ജോസഫ്‌ (83) എന്ന ഹതഭാഗ്യനായ വൃദ്ധന്റെ അനുഭവം രേഖപ്പെടുത്തുന്നത്‌. ഒരുകൂട്ടം അക്രമികള്‍ ജോസഫിന്റെ വീട്‌ ആക്രമിച്ചു. ജോസഫിന്റെ രണ്ട്‌ പെണ്‍മക്കളെയും അക്രമികള്‍ പീഡനത്തിന്‌ ഇരയാക്കി. മര്‍ദനമേറ്റുകിടന്ന തന്നോടും മകളെ ലൈംഗികമായി ഉപയോഗിക്കാന്‍ അക്രമികള്‍ നിര്‍ദേശിച്ചു, ജോസഫ്‌ പറയുന്നു. 2008 ജനുവരിയിലായിരുന്നു ഈ കുടുംബം ആക്രമിക്കപ്പെട്ടത്‌.

ഇത് താന്‍ എതിര്‍ത്തു. ഇതോടെ കുപിതരായ അക്രമികള്‍ ഇരുമ്പ്‌ ദണ്ഡ്‌ ഉപയോഗിച്ച്‌ അടിച്ചു. അവര്‍ എന്റെ താടി തകര്‍ത്തു. എന്റെ ചില പല്ലുകള്‍ തെറിച്ചുപോയി. ശേഷിച്ച കുറച്ച്‌ പല്ലുകള്‍ അവര്‍ ഓരോന്നായി പിഴുതെടുത്തു.
ഇനിയും പറയുന്നത്‌ അനുസരിച്ചില്ലെങ്കില്‍ നീ ഞങ്ങളുടെ ഭാര്യ ആകേണ്ടിവരുമെന്നും അക്രമികള്‍ ആക്രോശിച്ചു. താന്‍ വീണ്ടും എതിര്‍ത്തതിനെ തുടര്‍ന്ന് അവരില്‍ ആറുപേര്‍ എന്നെ നഗ്നനാക്കി അരുതാത്ത കാര്യങ്ങള്‍ ചെയ്‌തു, ജോസഫ്‌ ഹ്യൂമന്‍ റൈറ്റ്‌ വാച്ചിനോട്‌ വ്യക്തമാക്കി.

അക്രമികളില്‍നിന്നും എച്ച്‌ ഐ വി ബാധിച്ച പെണ്‍മക്കളില്‍ ഒരാള്‍ 2014 ജൂണിലാണ് മരിച്ചത്. രണ്ടാമത്തെ മകള്‍ ആക്രമണം തീര്‍ത്ത ഞെട്ടലില്‍നിന്നും ഇതുവരേയും മുക്‌തയായിട്ടില്ല. മാനഭംഗത്തിന്‌ ശേഷം വിഷം കലര്‍ന്ന ആയുധം ഉപയോഗിച്ച്‌ രണ്ടാമത്തെ മകളെ അവര്‍ മുറിവേല്‍പ്പിച്ചിരുന്നു. എറെ നാളുകള്‍ മരണത്തോട്‌ മല്ലടിച്ച മകള്‍ കഴിഞ്ഞ മേയില്‍ തന്നെ വീട്ടുപോയെന്നും ജോസഫ്‌ കൂട്ടിച്ചേര്‍ത്തു.

എംവായി കിബാക്കി 2007 ഡിസംബര്‍ 27ന്‌ നടന്ന തെരഞ്ഞെടുപ്പിലൂടെ പ്രസിഡന്റായി അധികാരത്തില്‍ എത്തിയതോടെയാണ്‌ കെനിയയില്‍ അതിക്രമങ്ങള്‍ സ്‌ഥിരം സംഭവമായിത്തുടങ്ങിയത്‌. പെണ്‍കുട്ടികളും സ്‌ത്രീകളും ആക്രമണത്തിന്‌ ഇരയാകുന്നതിനൊപ്പം ദരിദ്ര രാജ്യമായി മൂക്കുകുത്തിക്കൊണ്ടിരിക്കുകയാണ്‌. എന്നാല്‍ ഇവയെ തടയുന്നതിന്‌ കെനിയന്‍ സര്‍ക്കാര്‍ ഇതുവരേയും യാതൊരു നടപടിയും സ്വീകരിക്കാന്‍ തയ്യാറായിട്ടില്ലെന്നും ഹ്യൂമന്‍ റൈറ്റ്‌ വാച്ച്‌ വ്യക്‌തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :