ബീജിംഗ്|
Last Modified വ്യാഴം, 16 ഒക്‌ടോബര്‍ 2014 (12:24 IST)
ഹോംങ്കോങില്‍ പ്രക്ഷോഭം വീണ്ടും അക്രമാസക്തമായി. പ്രക്ഷോഭകരും പൊലീസും തമ്മില്‍ തുടര്‍ച്ചയായ രണ്ടാം രാത്രിയിലും ഏറ്റുമുട്ടി. സര്‍ക്കാര്‍ മന്ദിരങ്ങള്‍ സ്ഥിതി ചെയ്യുന്ന പ്രധാന റോഡ് പിടിച്ചടക്കാന്‍ പ്രക്ഷോഭകര്‍ നീക്കം നടത്തിയതാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. പ്രക്ഷോഭകര്‍ക്കു നേരെ പോലീസ് കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു. ഉദ്യോഗസ്ഥരെ ആക്രമിച്ച രണ്ടു പ്രക്ഷോഭകര്‍ അറസ്റ്റിലായി.
ബുധനാഴ്ച പ്രക്ഷോഭകരില്‍ ഒരാളെ പൊലീസ് ക്രൂരമായി തല്ലിച്ചതച്ചതാണ് സംഘര്‍ഷത്തിന് കാരണം. 2017ലെ തെരഞ്ഞെടുപ്പില്‍ പൂര്‍ണമായും സ്വതന്ത്രമായ തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ടാണ് മൂന്നാഴ്ചമുന്‍പ് പ്രക്ഷോഭം ആരംഭിച്ചത്. ഹോംങ്കോങിനു മേല്‍ നിയന്ത്രണം തുടരുന്ന ചൈനയുടെ നിലപാടിനെതിരെയുമാണ് സമരം.
അതിനിടെ, പ്രക്ഷോഭ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും വിദേശ വെബ്‌സൈറ്റുകള്‍ക്ക് ചൈന വിലക്ക് ഏര്‍പ്പെടുത്തി. ബിബിസിയുടെ ചൈനീസ് ഭാഷാ സൈറ്റും ന്യുയോര്‍ക്ക് ടൈംസിന്റെയും ബ്ലൂംബര്‍ഗിന്റെയും വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്തതായാണ് റിപ്പോര്‍ട്ട്.