ബെയ്ജിങ്|
VISHNU.NL|
Last Modified വെള്ളി, 3 ഒക്‌ടോബര്‍ 2014 (16:03 IST)
ജനാധിപത്യം ആവശ്യപ്പെട്ട് ഹോങ്കോംഗില്‍ പ്രക്ഷോഭം നടത്തുന്ന സമരക്കാരോട് ചര്‍ച്ചയ്ക്ക് തയ്യാറെന്ന്
ചൈന അറിയിച്ചു. ഭരണാധികാരിയേ തെരഞ്ഞെടുക്കുവാനുള്ള അവകാശം വേണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടേയുള്ളവര്‍ സമരം തുടങ്ങിയത്. ചൈന നിയമിച്ച ചീഫ് എക്സിക്യുട്ടീവ് ലിയുംങ് രാജി വയ്ക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇന്നലെ അര്‍ധരാത്രിവരെയാണ് സമരക്കാര്‍ ലിയുംങ്ങിന് രാജിവയ്ക്കാനുള്ള സമയം നല്‍കിയിരുന്നത്.
സമയ പരിധി അവസാനിച്ചതിനു പിന്നാലെ സമരക്കാര്‍ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ കൈയേറിയുള്ള രണ്ടാംഘട്ട സമരത്തിലേക്ക് നീങ്ങിയതാണ് ചര്‍ച്ചയ്ക്കുളള വഴിതുറക്കാന്‍ കാരണം. ചൈനയുടെ പൂര്‍ണപിന്തുണയുണ്ടെങ്കിലും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പ്രഖ്യാപിച്ചത് ലിയുങ് ചുന്‍ യിങ് തന്നെയാണ്.
ഹോങ്കോങ് സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ചീഫ് സെക്രട്ടറി കാരി ലാം ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുക്കും. എന്നാല്‍ ചര്‍ച്ച എന്ന്, എവിടെവച്ച് നടക്കുമെന്ന് വ്യക്തമല്ല. ഭരണാധികാരിയെ തിരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്ക് അവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രക്ഷോഭം തുടങ്ങിയത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.