ഹോങ്കോങ്ങ്|
jibin|
Last Modified ബുധന്‍, 22 ഒക്‌ടോബര്‍ 2014 (15:17 IST)
ഹോങ്കോങില്‍ ദിവസങ്ങളായി തുടരുന്ന ജനാധിപത്യ പ്രക്ഷോഭത്തിനെ തുടര്‍ന്ന് സര്‍ക്കാരും സമരനേതാക്കളും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. സര്‍ക്കാരുമായി ഇനിയും ചര്‍ച്ച തുടരുമെന്ന് സമരക്കാര്‍ വ്യക്തമാക്കി.
പലവട്ടം ചര്‍ച്ചകള്‍ക്കായി സര്‍ക്കാര്‍ ശ്രമം നടത്തിയിരുന്നെങ്കിലും സമരക്കാര്‍ വഴങ്ങിയിരുന്നില്ല. തുടര്‍ന്നാണ് സര്‍ക്കാരും സമരക്കാരും ചര്‍ച്ചകള്‍ക്കായി മുന്നിട്ടിറങ്ങിയത്. എന്നാല്‍ സമരത്തിന് കാരണം വിദേശശക്തികളാണെന്ന ഹോംങ്കോംഗ് ചീഫ് എക്‌സിക്യുട്ടീവ് സി വൈ ലിയുങ് ആരോപിച്ചത് സമരക്കാരെ ചൊടിപ്പിച്ചിരുന്നു.
2017 ല്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍
ചൈന അനുവദിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് മാത്രമേ മത്സരിക്കാന്‍ അനുമതി നല്‍കൂവെന്ന നിയമത്തിനെതിരെയാണ് ഹോങ്കോങില്‍ പ്രക്ഷോഭം നടക്കുന്നത്. ഇനിയും ഇരു വിഭാഗവും ചര്‍ച്ചകള്‍ക്കായി മുന്നിട്ടിറങ്ങുമെന്നാണ് അധികൃതര്‍ കരുതുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.