ന്യൂഡല്‍ഹി|
Last Modified ചൊവ്വ, 14 ഒക്‌ടോബര്‍ 2014 (11:34 IST)
കേന്ദ്രസര്‍ക്കാര്‍ കടല്‍ക്കൊല കേസിലെ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഉന്നതതലയോഗം വിളിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന്റെ അധ്യക്ഷതയിലാണ് യോഗം. നിയമ മന്ത്രാലയത്തിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും ഉന്നത ഉദ്യോഗസ്ഥരും അഭിഭാഷകരും യോഗത്തില്‍ പങ്കെടുക്കും.
യോഗത്തില്‍
സമവായം വേണമെന്ന ഇറ്റലിയുടെ ആവശ്യം പരിഗണിക്കും. ഇതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നിയമോപദേശം തേടി. ഇതു വരെ കേസ് അന്വേഷിച്ചിരുന്നത് എന്‍ഐഎ ആയിരുന്നു എന്നാല്‍ എന്നാല്‍ സുവാ വകുപ്പുകള്‍ ഒഴിവാക്കിയതോടെകൂടി എന്‍ഐഎയ്ക്ക് ഈ കേസ് അന്വേഷിക്കുന്നതിനുള്ള അധികാരം നഷ്ടമാകുന്ന സാഹചര്യമാണുള്ളത്. ഇത് സംബന്ധിച്ച് സുപ്രീംകോടതിയില്‍ കേസ് നടക്കുകയാണ്.
ഇതേ തുടര്‍ന്ന് കേസ് എങ്ങനെ മുന്നോട്ടു കൊണ്ടുപോകും എന്നതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് വ്യക്തമായ ധാരണയില്ലാത്ത സാഹചര്യത്തിലാണ് ഉന്നതതലയോഗം വിളിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
കേസിനാസ്പദമായ സംഭവം നടന്ന് മൂന്നു വര്‍ഷം ആകുമ്പോഴും കുറ്റപത്രം സമര്‍പ്പിക്കാനോ വിചാരണ നടത്താനോ കഴിഞ്ഞിട്ടില്ല എന്നത് ഇറ്റലി ചൂണ്ടികാട്ടിയിരുന്നു. കോടതിക്കു പുറത്ത് ഒരു സമവായത്തില്‍ എത്തി പ്രശ്നം പരിഹരിക്കണമെന്നാണ് ഇറ്റലിയുടെ പ്രധാന ആവശ്യം. ഈ നിര്‍ദേശമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രധാനമായും പരിഗണിക്കുന്നതെന്നാണ് സൂചന.
നിലവില്‍ കേസിലെ
പ്രതിയായ
സാല്‍വത്തോറെ ജിറോണ്‍ മാത്രമാണ് ഡല്‍ഹിയിലുള്ളത്. മറ്റൊരു പ്രതിയായ മാസി മിലിയാനോ ലസ്‌തോറെ പക്ഷാഘാതത്തെ തുടര്‍ന്ന് നാട്ടില്‍ പോകാന്‍ സുപ്രീം കോടതി അനുവദിച്ചിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.