ന്യൂഡല്‍ഹി|
vishnu|
Last Modified തിങ്കള്‍, 13 ഒക്‌ടോബര്‍ 2014 (11:46 IST)
ലോക്സ്ഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടികള്‍ ചര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി വിളിച്ചു ചേര്‍ത്ത് സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിന് തുടക്കമായി. പുതിയ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട അടവു നയങ്ങളേപ്പറ്റിയും പാര്‍ട്ടി സംഘടനാ സംവിധാനങ്ങളുടെ ശാക്തീകരണം എന്നിവ ഇന്നത്തേ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് വിവരം.
ഇരുപത്തഞ്ചു കൊല്ലമായി സ്വീകരിക്കുന്ന രാഷ്ട്രീയ നയസമീപനത്തില്‍ വന്ന പാളിച്ചകള്‍, ഉദാരവത്ക്കരണം തൊഴിലാളികളിലും നഗരങ്ങളിലും ഇടത്തരക്കാരിലും വരുത്തിയ മാറ്റം. പാര്‍ട്ടി സംഘടനയില്‍ വരേണ്ട മാറ്റങ്ങള്‍, ബഹുജനസംഘടനകളുടെ അഴിച്ചു പണി എന്നിങ്ങനെ നാല് കരട് രേഖകള്‍ തയ്യാറാക്കി പാര്‍ട്ടിയെ വീഴ്ചയില്‍ നിന്ന് കരകയറ്റുന്നതിനുള്ള സമഗ്ര ചര്‍ച്ച തുടങ്ങാനാണ് സിപിഎം തീരുമാനം.
പിബി തയ്യാറാക്കുന്ന കരട് രേഖ 26 മുതല്‍ ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗം പരിഗണിക്കും. കേന്ദ്ര കമ്മിറ്റി അംഗീകരിക്കുന്ന രേഖ പിന്നീട് എല്ലാ ഘടകങ്ങളുടെയും അഭിപ്രായം തേടിയ ശേഷം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പരിഗണനയ്ക്കു സമര്‍പ്പിക്കും.