ഹോളിവുഡിന്റെ പേരു മാറ്റി!

ഹോളിവുഡ് ഇനിമുതൽ ഹോളിവീഡ് എന്നറി‌യപ്പെടും!

aparna shaji| Last Modified ചൊവ്വ, 3 ജനുവരി 2017 (10:05 IST)
1976 ജനുവരി ഒന്നിന് സംഭവിച്ചത് ലോസ് ആഞ്ചൽസിൽ ഒരിക്കൽ കൂടി അരങ്ങേറി. ഹോളിവുഡ് ഹിൽസിലെ പ്രശസ്തമായ 'ഹോളിവുഡ്' അടയാളം 'ഹോളിവീഡ്' എന്ന് വായിക്കുന്ന രീതിയിൽ മാറ്റിയിരിക്കുകയാണ്.'ഒ' എന്ന അക്ഷരം ടാർപോളിൻ ഉപയോഗിച്ച് മറച്ചശേഷമാണ് അത് 'ഇ' എന്നാക്കിയിരിക്കുന്നത്.

1923നായിരുന്നു ഹോളിവുഡ് അടയാളം നിർമിച്ചത്. 1976 ജനുവരിയിലും സമാനമായ സംഭവം നടന്നിരുന്നു. ജനുവരി ഒന്നിനു പുലർച്ചെ മൂന്നോടെ കറുത്ത വേഷം ധരിച്ച ഒരാൾ മൗണ്ട് ലീയിലെ ബോർഡിനു മുകളിൽ കയറുന്ന രംഗം നിരീക്ഷണക്യാമറയിൽ പതിഞ്ഞിട്ടുണ്ടെങ്കിലും ആളെ പിടികൂടിയിട്ടില്ല.

‘വീഡ്’ എന്നാൽ കഞ്ചാവ് എന്നാണർഥം. കഞ്ചാവിൽനിന്നുണ്ടാക്കുന്ന ലഹരിവസ്‌തുവായ മാരിജുവാനയുടെ ഉപയോഗവും വിൽപനയും യുഎസ് ഫെഡറൽ നിയമപ്രകാരം കുറ്റകരമാണെങ്കിലും കലിഫോർണിയ സംസ്ഥാനം മുതിർന്നവർക്കു മാരിജുവാന ഉപയോഗിക്കാൻ അനുവാദം നൽകി കഴിഞ്ഞ നവംബറിൽ നിയമം പാസാക്കിയതു വിവാദമായിരുന്നു. അതിന്റെ പ്രതിഷേധ പ്രവൃത്തിയാകാം ഇതെന്ന് കരുതുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :