aparna shaji|
Last Modified തിങ്കള്‍, 2 ജനുവരി 2017 (14:47 IST)
ദിലീപ്- കാവ്യ വിവാഹം കഴിഞ്ഞപ്പോൾ പാപ്പരാസികൾ പിടിച്ച് കെട്ടിക്കാൻ നോക്കിയ ഒരാളുണ്ട്. മഞ്ജു വാര്യർ!. താരവിവാഹത്തിൽ മനം തകർന്ന മഞ്ജു ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു, 2017ൽ മഞ്ജു വിവാഹം കഴിക്കും തുടങ്ങിയ വാർത്തകളും പ്രചരിച്ചിരുന്നു. ഇത്തരം ഗോസിപ്പുകളോട് മഞ്ജു ആദ്യമായി പ്രതികരിക്കുന്നു.
പ്രതികരണം അർഹിക്കാത്ത വാർത്തകളാണ് ഇതെല്ലാം. മറുപടി നൽകി വെറുതേ സമയം കളയേണ്ടെന്ന് കരുതിയാണ് ഒന്നും മിണ്ടാതിരുന്നതെന്നും മഞ്ജു അടുത്തിടെ ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. ഇങ്ങനെയുള്ള വാർത്തകളോട് പ്രതികരിച്ച് സമയം പാഴാകുമെന്നേ ഉള്ളു. അഭിനയിക്കാതെ ഇരുന്നപ്പോഴും കേരളത്തിലെ ആളുകളുടെ സ്‌നേഹവും പിന്തുണയും തനിക്കൊപ്പമുണ്ടായിരുന്നു. പുറത്തിറങ്ങുമ്പോള്‍ സങ്കടങ്ങള്‍ വന്ന് പറയാനൊരു ആശ്രയമായിട്ട് പലരും വന്ന് കണ്ടിട്ടുണ്ട്, കാല്‍ തൊട്ട് തൊഴാന്‍ വരുന്നവരുണ്ട്. പക്ഷേ, അതിനുള്ള അര്‍ഹതയൊന്നും എനിക്കില്ല. മഞ്ജു പറഞ്ഞു.
സോണി ആന്റണി സംവിധാനം ചെയ്യുന്ന കെയര്‍ ഓഫ് സൈറാബാനു എന്ന ചിത്രത്തിലാണ് മഞ്ജു ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അമലയും ഈ ചിത്രത്തില്‍ പ്രധാന റോളിലുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം അമല തിരിച്ചെത്തുന്ന
സിനിമ കൂടിയാണിത്. സാജിദ് യഹിയ സംവിധാനം ചെയ്യുന്ന 'മോഹന്‍ലാല്‍' എന്ന് പേരിട്ടിരിക്കുന്ന സിനിമയിലും മഞ്ജു അഭിനയിക്കുന്നുണ്ട്. ചിത്രത്തിൽ മോഹന്‍ലാല്‍ ആരാധികയുടെ റോളില്‍ ആണ് മഞ്ജു എത്തുന്നത്.