aparna shaji|
Last Modified തിങ്കള്‍, 2 ജനുവരി 2017 (14:24 IST)
പുലിമുരുകൻ - മലയാളത്തിലെ ആദ്യ നൂറ് കോടി ചിത്രം, ആദ്യ 150 കോടി ചിത്രം, മലയാളികളെ കോരിത്തരിപ്പിച്ച ചിത്രം, അങ്ങനെ റെക്കോർഡുകൾ നിരവധിയാണ് ഈ
മോഹൻലാൽ ചിത്രം. മോഹൻലാൽ എന്ന നടന്റെ മാത്രം സിനിമയല്ല. സംവിധായകന്റെ, നിർമാതാവിന്റെ, ക്യാമറാമാന്റെ അങ്ങനെ നീളുന്നു. വൈശാഖ് - ഉദയ് കൃഷ്ണ - മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന
സിനിമ മഹാവിജയം ആയപ്പോൾ ആരാധകർ കുറച്ചു കൂടി ആഗ്രഹിച്ചു. ഇവർ ഒന്നുകൂടി ഒരുമിച്ചിരുന്നെങ്കിൽ... എന്ന്.
എന്നാൽ, അത് ഒരിക്കൽ കൂടി നടക്കാൻ പോകുകയാണ്. മൂവർസംഘം വീണ്ടും ഒന്നിക്കുന്നു. സംവിധായകൻ വൈശാഖ് തന്നെയാണ് ഇക്കാര്യം ആരധകരെ അറിയിച്ചത്. ആശിർവാദ് സിനിമയുടെ ബാനറിൽ ലാലേട്ടൻ നായകനായി ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന, ഒരു കംപ്ലീറ്റ് മാസ്സ് എന്റർടൈനറാണ് ചിത്രമെന്ന് വൈശാഖ് പറയുന്നു. പുലിമുരുകൻ ഉണ്ടാക്കിയ പ്രതീക്ഷകളെ പൂർണമായും ഉൾകൊള്ളാൻ കഴിയുന്ന ഒരു സിനിമ തന്നെയായിരിക്കും അത്.
ഉദയ്‌കൃഷ്ണ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്.
മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ജിബു ജേക്കബ് ചിത്രമാണ് മോഹൻലാലിന്റേതായി പുറത്തിറങ്ങാനുള്ളത്. മമ്മൂട്ടിയുടെ രാജ -2 ആണ് വൈശാഖിന്റേതായി അണിയറയി ഒരുങ്ങുന്ന ചിത്രം. ഇഫാർ ഇന്റർനാഷണലിന് വേണ്ടിയുള്ള ദിലീപ് സിനിമ. ദുൽഖർ സൽമാനോടൊപ്പം ആദ്യമായി ചെയ്യുന്ന ഒരു കംപ്ലീറ്റ് ഹൈവോൾട്ടേജ് മാസ്സ് എന്റർടൈനർ. എന്നിവയാണ് വൈശാഖിന്റെ അടുത്ത പ്ലാനുകൾ.