ബെയ്ജിംഗ്|
jibin|
Last Modified വ്യാഴം, 20 നവംബര്‍ 2014 (13:50 IST)
ചൈനയിലെ ആശുപത്രിയിൽ യുവാവ് നടത്തിയ കഠാര ആക്രമണത്തിൽ ആറ് നഴ്സുമാരും ഒരു കാവൽക്കാരനുമുള്‍പ്പെടെ ഏഴ് പേർ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു, ഇവരില്‍ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്. ചൈനയിലെ വടക്ക് കിഴക്കൻ റിസോർട്ട് പട്ടണത്തിലെ ഹെയ്ദയിഹിയിലെ ആശുപത്രിയിലാണ് സംഭവം നടന്നത്.
ഇരുപത്തിയേഴ്കാരനായ യുവാവ് വ്യാഴാഴ്ച രാവിലെ ആശുപത്രിയില്‍ എത്തി ആക്രമണം അഴിച്ചു വിടുകയായിരുന്നു. ഈ സമയം ആശുപത്രിയില്‍ ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന നഴ്സുമാരെ ഇയാള്‍ കുത്തി വീഴ്ത്തുകയായിരുന്നു. യുവാവിനെ തടയാനെത്തിയ കാവൽക്കാരനെയും യുവാവ് ആക്രമിക്കുകയായിരുന്നു. എന്നാൽ കൊലപാതകിയുടെ പേരോ കൊലപാതകത്തിന് പിന്നിലെ ഉദ്ദേശങ്ങളോ എന്തായിരുന്നെന്ന് വ്യക്തമായിട്ടില്ല.
ചൈനയില്‍ ഇത്തരത്തിലുള്ള കഠാര ആക്രമണങ്ങള്‍ കൂടി വരുകയാണ്. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന ബന്ധുക്കളുടെ മരണത്തിന് കാരണം ഡോക്ടർമാരുടെയും നഴ്സുമാരുടെയും അനാസ്ഥയാണെന്ന് ആരോപിച്ചാണ് ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ നടക്കുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.