ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളവരില്‍ കൊവിഡ് ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലെന്ന് പഠനം

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 21 ജൂലൈ 2022 (18:05 IST)
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളവരില്‍ കൊവിഡ് ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലെന്ന് പഠനം. ജേണല്‍ ഹൈപ്പര്‍ടെന്‍ഷനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. നിശബ്ദ കൊലയാളിയെന്നറിയപ്പെടുന്ന രക്താതി സമ്മര്‍ദ്ദം ഇന്ന് സര്‍വസാധാനരണമാണ്.

ഇത്തരത്തില്‍ പ്രശ്‌നം ഉള്ളവരില്‍ ഒമിക്രോണ്‍ ബാധമൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കാനുള്ള സാധ്യത ഇരട്ടിയാണ്. 912 ചെറുപ്പക്കാരിലാണ് പഠനം നടത്തിയത്. ഇവരില്‍ എല്ലാപേരും മൂന്ന് വാക്‌സിനുകളും സ്വീകരിച്ചവരാണ്. ഇതില്‍ 16ശതമാനം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കിഡ്‌നി, ഹൃദയ പ്രശ്‌നങ്ങള്‍ ഉള്ളതായും കണ്ടെത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :