അഭിറാം മനോഹർ|
Last Modified ഞായര്‍, 29 സെപ്‌റ്റംബര്‍ 2024 (08:25 IST)
ബയ്‌റൂത്തിലെ ഇസ്രായേല്‍ ആക്രമണത്തില്‍ ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രുള്ള കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹിസ്ബുള്ള. തങ്ങളുടെ സെക്രട്ടറി ജനറല്‍ നസ്‌റുള്ള തന്റെ സഹരക്തസാക്ഷികളോടൊപ്പം ചേര്‍ന്നതായും പലസ്തീനെ പിന്തുണച്ചുകൊണ്ടുള്ള തങ്ങളുടെ വിശുദ്ധയുദ്ധം തുടരുമെന്നും ഹിസ്ബുള്ള പ്രസ്താവനയില്‍ അറിയിച്ചു.
ലോകത്തെ ഭീതിപ്പെടുത്താന്‍ നസ്‌റുള്ള ഇനിയില്ലെന്ന ആമുഖത്തോടെയായിരുന്നു ഇസ്രായേല്‍ സൈന്യം നസ്‌റുള്ളയുടെ മരണവാര്‍ത്ത അറിയിച്ചത്. തെക്കന്‍ ബയ്‌റൂട്ടിലെ ദഹിയയിലുള്ള ഹിസ്ബുള്ള ആസ്ഥാനത്തിന് നേരെ നടന്ന വ്യോമാക്രമണത്തിലാണ് നസ്‌റുള്ള കൊല്ലപ്പെട്ടത്. ഹിസ്ബുള്ളയുടെ തെക്കന്‍ മേഖല കമാന്‍ഡര്‍മാരായ അലി കരകെയും മറ്റ് കമാന്‍ഡര്‍മാരും ഇസ്രായേല്‍ ആക്രമണത്തില്‍ നേരത്തെ കൊല്ലപ്പെട്ടിരുന്നു.
അതേസമയം നസ്‌റുള്ളയുടെ കൊലപാതകത്തെ തുടര്‍ന്ന് ലെബനന്‍ ഇസ്രായേലിനെതിരായ ആക്രമണം കടുപ്പിച്ചു. ലെബനനില്‍ നിന്നും ഇസ്രായേല്‍ പ്രദേശത്തേക്ക് ആക്രമണം ആരംഭിച്ചതായും ജറുസലേമിലെ പ്രദേശത്ത് സൈറണുകള്‍ മുഴങ്ങിയതായും ഇസ്രായേല്‍ പ്രതിരോധ സേന എക്‌സിലൂടെ അറിയിച്ചു.