1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Hezbollah attacks Israel

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

Hezbollah
ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള. റാമ ഡേവിഡ് വ്യോമ താവളമാണ് ആക്രമിച്ചത്. രണ്ടു തവണയാണ് മിസൈല്‍ ആക്രമണം നടത്തിയത്. ഫാദി1, ഫാദി2 എന്നീ മിസൈലുകളാണ് അയച്ചത്. ലെബനനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായിട്ടാണ് ആക്രമിച്ചതെന്ന് ഹിസ്ബുള്ള പ്രസ്താവനയില്‍ പറയുന്നു. 
 
തെക്കന്‍ ലബനനിലെ 400 കേന്ദ്രങ്ങളാണ് ഇസ്രയേല്‍ ആക്രമിച്ചത്. അതേസമയം ഇറാക്കില്‍ നിന്ന് വന്ന ആക്രമണങ്ങളെ പ്രതിരോധിച്ചതായും ആര്‍ക്കും പരിക്കില്ലെന്നും ഇസ്രയേലി സൈന്യം പറയുന്നു.
About Writer
സിആര്‍ രവിചന്ദ്രന്‍