ഇടുക്കിയില്‍ പെരുമ്പാമ്പിനെ തിന്നാന്‍ ശ്രമിച്ചവര്‍ അറസ്റ്റില്‍

ചെറുതോണി| Last Updated: ശനി, 19 ജൂലൈ 2014 (13:22 IST)
ഇടുക്കിയില്‍ പെരുമ്പാമ്പിനെ കൊന്ന് പാകം ചെയ്ത് കഴിക്കാന്‍ ശ്രമിച്ച
ഒന്‍പതുപേരെ പൊലീസ് അറസ്റ്റ്ചെയ്തു. രഹസ്യ വിവരം
ലഭിച്ചതിനെത്തുടര്‍ന്നാണ് സംഘത്തെ പൊലീസ് അറസ്റ്റ്.

ആലുംചുവട് മിറ്റത്തനാലിയല്‍ സുമേഷ് (26), നാട്ടാര്‍ വയലില്‍ ജയന്‍ (32), പുത്തന്‍പുരയില്‍ ശിവകുമാര്‍ (32), മംഗലം കുന്നേല്‍ ബിനു ജോസഫ് (42), പുത്തന്‍പുരയില്‍ സുഭാഷ് ചന്ദ്രന്‍, ചാണകിഴക്കയില്‍ ബിനില്‍ (31), നായരുപാറ ചന്തയത്ത് ഗിരീഷ് (27), വെള്ളാപ്പള്ളി ജിന്‍സ് (25), പുളിയാനിപ്പുഴയില്‍ അനീഷ് (33) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഇടുക്കി റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതികളെ
പിടികൂടിയത്.ഇടുക്കി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തിരിക്കുകയാണ്.

ബുധനാഴ്ച
തൊടുപുഴയില്‍ നിന്ന് ഓട്ടോറിക്ഷയില്‍ മടങ്ങിവരുകയായിരുന്ന കേസിലെ പ്രതികളായ ഗിരീഷ്, ജിന്‍സ്, അനീഷ് എന്നിവര്‍ റോഡില്‍ കണ്ട പെരുമ്പാമ്പിനെ പിടിക്കുകയും 3000 രൂപയ്ക്ക് ഇതിനെ വില്‍കുകയുമായിരുന്നു.വ്യാഴാഴ്ച പ്രതിയായ സുമേഷിന്റെ വീട്ടില്‍ പെരുമ്പാമ്പിനെ കറിവയ്ക്കുന്നതിനിടെയില്‍ ഇവരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി പിടികൂടുകയായിരുന്നു.കറിവെച്ചതുള്‍പ്പെടെ നാലര കിലോ ഇറച്ചിയും പാമ്പിന്റെ തോലും ഇവരില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.
















ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :