കരീബിയന്‍ കൊള്ളക്കാരനെ വാ​ണാ​ക്രൈ ‘കൊള്ളയടിച്ചു’; പൈറേറ്റ്‌സ് ഓഫ് കരീബിയന്‍ റിലീസ് ചെയ്യണമെങ്കില്‍ കള്ളന്‍‌മാര്‍ കനിയണം!

പൈറേറ്റ്‌സ് ഓഫ് കരീബിയന്‍ റിലീസ് ചെയ്യണമെങ്കില്‍ കള്ളന്‍‌മാര്‍ കനിയണം!

 Pirates of the Caribbean , ransomware cyberattack , ransomware , pirates of caribbean hackers threaten , Ransomware , movie , സൈ​ബ​ർ ആ​​​​​ക്ര​​​​​മണം , വാള്‍ട്ട് ഡിസ്‌നി , പൈറേറ്റ്‌സ് ഓഫ് കരീബിയന്‍ , സിഇഒ ബോഗ് ഇഗര്‍ , സൈ​ബ​ർ ആ​​​​​ക്ര​​​​​മ​​​​​ണം , മോചനദ്രവ്യം
ന്യൂയോര്‍ക്ക്| jibin| Last Modified ചൊവ്വ, 16 മെയ് 2017 (12:29 IST)
സ​മീ​പ​കാ​ല​ത്ത്​ ലോ​കം ക​ണ്ട ഏ​റ്റ​വും വ​ലി​യ സൈ​ബ​ർ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​മായ വാ​ണാ​ക്രൈ റാൻസംവെയര്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൈറേറ്റ്‌സ് ഓഫ് കരീബിയന്റെ പുതിയ ഭാഗം ഹാക്ക് ചെയ്തെന്ന് റിപ്പോര്‍ട്ട്.

സിനിമാ നിര്‍മ്മാതാക്കളായ വാള്‍ട്ട് ഡിസ്‌നിയുടെ സിഇഒ ബോഗ് ഇഗര്‍ ന്യൂയോര്‍ക്കിലെ ടൗണ്‍ഹാള്‍ മീറ്റിംഗിലാണ് സൈബര്‍ ആക്രമണം സംബന്ധിച്ച വിവരം പുറത്തുവിട്ടത്. എന്നാല്‍ ഏത് സിനിമയ്‌ക്കാണ് സൈബര്‍ ആക്രമണം നേരിടേണ്ടിവന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

3.72 ബില്യണ്‍ ഡോളര്‍ നിര്‍മാണച്ചെലവുള്ള പൈറേറ്റ്‌സ് ഓഫ് കരീബിയ ന്റെ പുതിയ ഭാഗം സോഷ്യല്‍ മീഡിയകളിലൂടെയോ അല്ലാതെയോ പുറത്തു വിടുമെന്നാണ് ഹാക്കര്‍മാര്‍ പറഞ്ഞിരിക്കുന്നതെന്നാണ് ഹോളിവുഡ് റിപ്പോര്‍ട്ടര്‍ വ്യക്തമാക്കുന്നത്.

പണം നല്‍കിയില്ലെങ്കില്‍ ആദ്യ അഞ്ചു മിനിറ്റ് പുറത്തു വിടും എന്നിട്ടും ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ 20 മിനിറ്റ് കൂടി പുറത്തു വിടുമെന്നും ഹാക്കര്‍മാര്‍ പറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ട്. അതേസമയം, ആവശ്യപ്പെട്ട മോചനദ്രവ്യം എത്രയെന്ന് ഈഗര്‍ വ്യക്തമാക്കിയിട്ടില്ല.

അവര്‍ എത്രയാണ് ചോദിക്കുന്നതെന്ന് അറിയില്ലെന്നും എന്നാല്‍ ബിറ്റ്‌കോയിന്‍ വഴിയുള്ള മറ്റൊരു വന്‍തുകയാണ് ചോദിക്കുന്നതെന്നും ഈഗര്‍ പറയുന്നു. ഡിസ്‌നിയുമായി ചേര്‍ന്ന് ജോലി ചെയ്യുന്ന ഫെഡറല്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ മോചനദ്രവ്യങ്ങള്‍ നല്‍കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :