ഇന്ത്യൻ സാമ്പത്തിക വളർച്ചാനിരക്കിലെ മാന്ദ്യം താത്‌കാലികമാണെന്ന് ഐഎംഎഫ് അധ്യക്ഷ

അഭിറാം മനോഹർ| Last Modified വെള്ളി, 24 ജനുവരി 2020 (19:43 IST)
ഇന്ത്യൻ സാമ്പത്തികമേഖലയുടെ വളർച്ചാനിരക്കിലെ മാന്ദ്യം താത്‌കാലികമാണെന്ന് ഐം‌ എം എഫ് അധ്യക്ഷ ക്രിസ്റ്റലീന ജോർജീവിയ. ഇന്ത്യയുടെ വളർച്ചാനിരക്ക് വരും വർഷങ്ങളിൽ മെച്ചപ്പെടാനുള്ള സാധ്യതകളുണ്ടെന്നും ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഉച്ചകോടിയില്‍ ക്രിസ്റ്റലീന അഭിപ്രായപ്പെട്ടു.

ലോകത്തിന്റെ സാമ്പത്തികാവസ്ഥ 2019 ഒക്ടോബറില്‍ പുറത്തിറക്കിയ വേള്‍ഡ് എക്കണോമിക് ഔട്ട്‌ലുക്കില്‍ പരാമര്‍ശിച്ചതിനേക്കാള്‍ 2020 ജനുവരിയില്‍ മെച്ചപ്പെട്ടിട്ടുണ്ട്. യു എസ് ചൈന വ്യാപാരയുദ്ധത്തിൽ അയവുവന്നതടക്കമുള്ള ഘടകങ്ങൾ ഇതിന് സഹായകമായിട്ടുണ്ട്. എന്നാൽ നിലവിൽ 3.3 ശതമാനം എന്നത് ലോക സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം
നല്ല വളർച്ചാനിരക്കല്ലെന്നും ക്രിസ്റ്റലീന കൂട്ടിച്ചേര്‍ത്തു.

ലോകത്താകമാനമുള്ള മോശം സാമ്പത്തിക പരിതസ്ഥിതിയെ തുടർന്ന് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെയും ആഗോള സമ്പദ്‌വ്യവസ്ഥയുടെയും പ്രതീക്ഷിത വളര്‍ച്ചാനിരക്കുകള്‍ കഴിഞ്ഞദിവസം ഐ എം എഫ് വെട്ടിക്കുറച്ചിരുന്നു. ഇന്ത്യയുടെ പ്രതീക്ഷിത വലർച്ചാനിരക്ക് 6.1ൽ നിന്നും 4.8 ശതമാനത്തിലേക്കാണ് ഐഎംഎഫ് കുറച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :