രാജ്യത്തെ ബാങ്കുകളുടെ കിട്ടാക്കടം വർധിക്കുമെന്ന് റിസർവ് ബാങ്ക്

അഭിറാം മനോഹർ| Last Modified ശനി, 28 ഡിസം‌ബര്‍ 2019 (16:39 IST)
രാജ്യത്തെ ബാങ്കുകളുടെ മൊത്തം നിഷ്ക്രിയ ആസ്തി നേരിയ തോതിൽ വർധിക്കാൻ സാധ്യതയുള്ളതായി റിസർവ് ബാങ്ക്. രാജ്യത്ത് വായ്പാ വിതരണം വർധിക്കാത്തതും ഇന്ത്യയിലെ സാമ്പത്തികരംഗത്തുണ്ടായ മാന്ദ്യവുമാണ് ഇതിന് കാരണമായി കരുതുന്നത്.

2019 സെപ്റ്റംബറിൽ 9.3 ശതമന്നത്തിൽ ഉണ്ടായിരുന്ന നിഷ്ക്രിയ ആസ്തി
2020 സെപ്റ്റംബറിൽ 9.9 ആകുമെന്നാണ് കണക്കാക്കപ്പെടുന്നത്. പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 12.7 ന്തമാനത്തിൽ നിന്ന് 13.2ലെത്തും. സ്വകാര്യബാങ്കുകളുടേത് 3.9 ശതമാനത്തിൽ നിന്ന് 4.2 ശതമാനമാകും.

അതുപോലെ തന്നെ വിദേശബാങ്കകളുടേയും കിട്ടാക്കടം ഉയരുമെന്നാണ് കരുതുന്നത്. ഇത് നിലവിലെ 2.9 ശതമാനത്തിൽ നിന്നും 3.1 ശതമാനത്തിലെത്തും. രാജ്യത്ത് 24 ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി അഞ്ച് ശതമാനത്തിൽ താഴെയും നാലെണ്ണത്തിൽ 20 ശതമാനത്തിന് മുകളിലുമാണ്. ഇതാണ് മൊത്തം കിട്ടാക്കടത്തിന്റെ ശരാശരി ഉയരാൻ കാരണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :