മൗണ്ടന്‍ വ്യു|
VISHNU N L|
Last Updated:
വെള്ളി, 17 ജൂലൈ 2015 (13:33 IST)
ഡ്രൈവര്‍ ആവശ്യമില്ലാത്ത ഗുഗിള്‍ കാറിന്റെ് പ്രോട്ടോ ടൈപ്പ് അപകടത്തില്‍ പെട്ടു. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റതായി ഗൂഗിള്‍ അറിയിച്ചു. ജൂലൈ ഒന്നിന് നടന്ന അപകടത്തില്‍ പരിക്കേറ്റതില്‍ മൂന്ന് പേര്‍ ഗൂഗിള്‍ ജീവനക്കാര്‍ തന്നെയാണ്. പരീക്ഷണ ഓട്ടം നടത്തുന്നതിനിടെ കാര്‍ എതിരെ വന്ന ലക്‌സസ് എസ്‌യുവി കാറുമായി കൂട്ടിയിറ്റിക്കുകയായിരുന്നു. ഇതിന്റെ ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെയെല്ലാം ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം പിന്നീട് വിട്ടയച്ചു.
ഗൂഗിളിന്റെ സ്വന്തം നഗരമായ മൗണ്ടന്‍ വ്യുവിലാണ് അപകടം നടന്നത്. സെന്‍സറുകളും ക്യാമറകളും നിയന്ത്രിക്കുന്ന കാര്‍ ഇതാദ്യമായാണ് അപകടത്തില്‍ പരിക്കേല്‍ക്കുന്നതെന്ന് കമ്പനി പറഞ്ഞു. 20 ലധികം കാറുകളാണ് ഇവിടെ ഗൂഗിള്‍ കടുത്ത ട്രാഫിക്കിലൂടെ പരീക്ഷണയാത്രകള്‍ നടത്തുന്നത്. ആറു വര്‍ഷത്തെ 1.9 ദശലക്ഷം മൈലുകള്‍ക്കിടയിലെ പതിനാലാമത്തെ അപകടം ആയിരുന്നു ഇത്. 2011 ന് ശേഷം ഇതാദ്യമായിട്ടാണ് കാര്‍ കൂട്ടിയിടിയില്‍ പെടുന്നതെന്നും ഗൂഗിള്‍ പറഞ്ഞു.
പൊതുവഴിയില്‍ പരീക്ഷണം നടത്തുമ്പോള്‍ അത്യാവശ്യം വന്നാല്‍ ഇടപെടാന്‍ സ്‌റ്റീയറിംഗ് വീലിന് പിന്നില്‍ ഒരാള്‍. യാത്രയുടെ വിവരങ്ങള്‍ ലാപ്‌ടോപ്പില്‍ റജിസ്‌റ്റര്‍ ചെയ്യാന്‍ മുന്‍സീറ്റില്‍ തന്നെ മറ്റൊരാള്‍, മറ്റൊരു ബാക്ക്‌സീറ്റ് യാത്രക്കാരന്‍ എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്. പിഴവുകള്‍ വരുത്താത്ത സാങ്കേതിക വിദ്യയില്‍ വിശ്വസിക്കുന്ന കാറുകള്‍ എന്ന ആശയത്തിലാണ് ഗൂഗിള്‍ സെല്‍ഫ് ഡ്രൈവിംഗ് കാറുകളില്‍ വിശ്വാസം അര്‍പ്പിച്ചത്.