നെറ്റ് വേഗത ഇനി തടസ്സമാകില്ല; തകര്‍പ്പന്‍ ഫീച്ചറുകളുമായി ഗൂഗിളിന്റെ വീഡിയോ കോളിങ്ങ് ആപ്പ് ‘ഗൂഗിള്‍ ഡുവോ’!

സെര്‍ച്ച് ഭീമന്‍മാരായ ഗൂഗിള്‍ വീഡിയോ കോളിങ് ആപ്പ് ആയ 'ഡുവോ' അവതരിപ്പിച്ചു.

goodle, google duo, skype, facetime, messenger, hangout ഗൂഗിള്‍, ഗൂഗിള്‍ ഡ്യുവോ, സ്‌കൈപ്പ്, ഫേസ്‌ടൈം, മെസഞ്ചര്‍, ഹാങ് ഔട്ട്
സജിത്ത്| Last Modified ബുധന്‍, 17 ഓഗസ്റ്റ് 2016 (10:37 IST)
സെര്‍ച്ച് ഭീമന്‍മാരായ ഗൂഗിള്‍ വീഡിയോ കോളിങ് ആപ്പ് ആയ 'ഡുവോ' അവതരിപ്പിച്ചു. വളരെ വേഗത്തില്‍ വീഡിയോ കോളിങ് ആരംഭിക്കാനും വേഗംകുറഞ്ഞ നെറ്റ്‌വര്‍ക്കുകളില്‍ പോലും തടസ്സമില്ലാതെ കോളിങ് നടത്താനും സഹായിക്കുന്ന ഒരു ആപ്പാണ് ഗൂഗിള്‍ ഡ്യുവോ.

നെറ്റ്‌വര്‍ക്കിന്റെ അവസ്ഥ വ്യത്യാസപ്പെടുന്നതിനനുസരിച്ച് സ്വയം ക്രമീകരിച്ചാണ് ഇത് പ്രവര്‍ത്തിക്കുക. സ്‌കൈപ്പ്, ഫേസ്‌ടൈം, മെസഞ്ചര്‍ തുടങ്ങിയ ആപ്പുകള്‍ക്ക് പ്രധാന വെല്ലുവിളി ഉയര്‍ത്തുക എന്നതാണ് ആന്‍ഡ്രോയിഡ്, ഐഒഎസ് ആപ്പിലൂടെ ഗൂഗിള്‍ ലക്ഷ്യമിടുന്നത്.

ആദ്യമായാണ് ഫോണുകള്‍ക്ക് മാത്രമായി ഒരു വീഡിയോ ചാറ്റിങ് ആപ്പ് ഗൂഗിള്‍ പുറത്തിറക്കുന്നത്. ഗൂഗിളിന്റെ തന്നെ നിലവിലുള്ള മെസേജിങ് സര്‍വീസായ ഹാങ് ഔട്ടിനെ ഡ്യുവോയുടെ വരവ് ഒരുതരത്തിലും ബാധിക്കില്ലെന്ന് കമ്പനി വ്യക്തമാക്കുന്നു.

ഇതിലൂടെ ചാറ്റിങ് ആരംഭിക്കാനായി ഫോണ്‍ നമ്പര്‍ മാത്രമാണ് വേണ്ടത്. പ്രത്യേകം അക്കൗണ്ട് ആവശ്യമില്ല. ഒറ്റ ടാപ്പില്‍ തന്നെ വീഡിയോ കോളിങ് തുടങ്ങാന്‍ സാധിക്കും. ഗ്രൂപ്പ് ചാറ്റിങ് ഇതില്‍ ഇല്ല. ഒറ്റയ്‌ക്കൊറ്റയ്ക്ക് നേരിട്ടുള്ള വിളി മാത്രമേ ഇതില്‍ സാധ്യമാകുകയുള്ളൂ.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാംഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :