എഡിൻബർഗ്|
jibin|
Last Modified ചൊവ്വ, 14 ഒക്‌ടോബര്‍ 2014 (13:46 IST)
ഇരുപത്തിനാലുകാരിയായ യുവതിയുടെ മൂക്കില്‍ കുടുങ്ങിയിരുന്ന അട്ടയെ ഒരുമാസത്തിനുശേഷം പുറത്തെടുത്തു. ബ്രിട്ടീഷ് യുവതിയായ ഡാനിയേല ലിവെറാനിയുടെ മൂക്കിൽ നിന്നാണ് വിരലിനെക്കാൾ നീളമുള്ള അട്ടയെയെ ഡോക്ടർമാർ പുറത്തെടുത്തത്.
സഞ്ചാരിയായ ഡാനിയേല കുറച്ചുനാള്‍ മുമ്പ് വിയറ്റ്നാമിലേക്ക് പോയിരുന്നു. നീണ്ട യാത്രയ്ക്കു ശേഷം യുവതി വീട്ടില്‍ തിരിച്ചെത്തിയതുമുതലാണ് വലത്തെ മൂക്കിൽ അസ്വസ്ഥതകള്‍ തുടങ്ങിയത്. യാത്രക്കിടെ ബൈക്കിൽ നിന്ന് വീണ് പരുക്കേറ്റപ്പോള്‍ മൂക്കില്‍ മുറിവുകള്‍ ഉണ്ടായതാവാം ഇതെന്നാണ് ഡാനിയേല കരുതിയത്. മൂക്കിൽ മുറിവ് മൂലം എന്തെങ്കിലും കട്ടപിടിച്ചിരിക്കുന്നതായാണ് പിന്നെ കരുതിയത്. ഇടയ്ക്കിടെ മൂക്കു ചീറ്റിനോക്കിയിട്ടും ഒന്നുംകണ്ടെത്താനായില്ല. അതോടെ അവർ പ്രശ്നം മറക്കുകയായിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം കുളിക്കുന്നതിനിടയില്‍ മൂക്കിൽ എന്തോ തടയുന്നതായി അനുഭവപ്പെട്ട ഡാനിയേല കണ്ണാടിനോക്കിയപ്പോഴാണ്
അട്ടയെ കണ്ടത്. ഉടൻതന്നെ ആശുപത്രിയിലെത്തി അട്ടയെ നീക്കംചെയ്യുകയായിരുന്നു. വിയറ്റ്നാം യാത്രയ്ക്കിടയില്‍ ജലാശയത്തിൽ നീന്തിയപ്പോഴായിരിക്കണം
അട്ട മൂക്കിയ കയറിയതെന്നാണ് കരുതുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.