സ്‌കൂളില്‍ പോകാന്‍ നിര്‍ബന്ധിച്ച അമ്മയെ കൊന്ന് കഷ്‌ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു - മകന് 30 വർഷം തടവ്

  murder , police , guilty , dismembering mom , പൊലീസ് , കൊലപാതകം , അമ്മ , മൃതദേഹം , ലിയു യുൻ
ഹോണോലുലു| Last Modified ചൊവ്വ, 15 ജനുവരി 2019 (10:49 IST)
സ്‌കൂളില്‍ പോകാന്‍ നിര്‍ബന്ധിച്ച അമ്മയെ കൊന്നു കഷ്‌ണങ്ങളാക്കി ഫ്രി‍ഡ്ജിൽ സൂക്ഷിച്ച മകന് 30 വർഷം തടവ്. ഗോങ് എന്ന സ്‌ത്രീയെ ആണ് മകൻ യുവെയ് ഗോങ് കൊലപ്പെടുത്തിയത്. 2016 സെപ്റ്റംബറിലാണു സംഭവം.

ഹവായിയിലെ അപ്പാർട്ട്മെന്റിൽ വെച്ചാണ് യുവെയ് അമ്മയെ കൊലപ്പെടുത്തിയത്. മൃതദേഹം കഷ്‌ണങ്ങളാക്കി മുറിച്ചുമാറ്റി ഏഴ് കവറുകളിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയിലായിരുന്നു.

ഹവായിയിലെ ഒരു സ്‌പായില്‍ ജോലി ചെയ്‌തിരുന്ന ലിയു യുൻ ജോലിക്ക് എത്താത്തിന്റെ കാരണം കടയുടമ അന്വേഷിച്ചിരുന്നു. ദൂരയാത്രയ്‌ക്ക് പോയെന്നും മാസങ്ങള്‍ക്ക് ശേഷമേ തിരിച്ചുവരികയുള്ളൂവെന്നും യുവെയ് അറിയിക്കുകയും ചെയ്‌തിരുന്നു.

2017ല്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ച യുവെയിനെ സമീപവാസികള്‍ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ വെച്ച് യുവാവിനെ പൊലീസ് ചോദ്യം ചെയ്‌തു. അമ്മ എവിടെയാണെന്ന് ചോദിച്ച പൊലീസ് ഉദ്യോഗസ്ഥരോടാണ് യുവെ കൊലപാതക വിവരം വെളിപ്പെടുത്തിയത്.

വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ലിയുവിനെ കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തലയ്ക്കേറ്റ ഗുരുതരമായ മുറിവാണു മരണകാരണമെന്ന് പൊലീസ് പറഞ്ഞു. എന്നാൽ അമ്മയെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അറിയാതെ സംഭവിച്ചതാണെന്നും യുവെയ് പറഞ്ഞിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :