1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Germany Shoot Church

ജര്‍മ്മനിയില്‍ ഹാംബര്‍ഗിലെ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ വെടിവെപ്പില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു

Germany Shoot Church
ജര്‍മ്മനിയില്‍ ഹാംബര്‍ഗിലെ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ വെടിവെപ്പില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. ഏഴുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജര്‍മ്മന്‍ പോലീസ് ആണ് ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ച രാത്രി 9 മണിയോടെ ഗ്രോസ്ബോര്‍സ്റ്റല്‍ ജില്ലയിലെ ഡീല്‍ബോഗ് സ്ട്രീറ്റിലെ പള്ളിയിലാണ് വെടിവെപ്പുണ്ടായത്. മരിച്ചവരില്‍ കൊലയാളിയും ഉള്‍പ്പെട്ടതായി സംശയിക്കുന്നുണ്ട്.
 
ആക്രമണത്തിനുപിന്നാലെ ആളുകളോട് വീടിന് പുറത്തേക്ക് ഇറങ്ങരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആക്രമണമുണ്ടായ സ്ഥലത്തേയ്ക്ക് പോകരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദുരന്ത മുന്നറിയിപ്പ് ആപ്പ് ഉപയോഗിച്ച് ജനങ്ങള്‍ക്ക് പോലീസ് സന്ദേശം കൈമാറിയിട്ടുണ്ട്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
യഥാർഥ ചൂട് താപനിലയേക്കാൾ കൂടുതൽ, കാരണം എന്തെന്നറിയാം