അനുബന്ധ വാര്‍ത്തകള്‍
- കോഴിക്കോട് ഫ്ളാറ്റില്‍ നിന്ന് വീണ് വനിതാ ഡോക്ടര്‍ മരിച്ചു
- കൃഷ്ണ തേജ തൃശൂര്‍, രേണുരാജിനെ എറണാകുളത്തു നിന്ന് മാറ്റി; കലക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം
- അതിരപ്പള്ളിയില്‍ പുലിയുടെ ആക്രമണത്തില്‍ പശു ചത്തു; ജഢം മരത്തിന് മുകളില്‍
- കോതമംഗലത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചു
- പെണ്‍കുട്ടിയെ വീഡിയോ കോള്‍ ചെയ്യണം; തൊടുപുഴയില്‍ പെണ്ണുചോദിക്കാന്‍ ചെന്ന യുവാവ് പെണ്‍കുട്ടിയുടെ പിതാവിനെ തല്ലി
തൃശൂരില്‍ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ ഗോഡൗണില്‍ വന്‍ തീപിടുത്തം; നായ്ക്കുട്ടികള്‍ വെന്തുമരിച്ചു
തൃശൂരില്‍ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ ഗോഡൗണില്‍ വന്‍ തീപിടുത്തം. ചെമ്പുക്കാവ്- പെരിങ്ങാവ് ഓസ്‌കാര്‍ ഇവന്റ് മാനേജ്മെന്റിന്റെ ഗോഡൗണില്‍ ആണ് തീ പിടിച്ചത്. ആറ് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീ പിടിത്തത്തില്‍ സ്ഥാപനത്തിലെ രണ്ട് നായ്ക്കുട്ടികള്‍ വെന്ത് മരിച്ചു.
തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ക്കിടെ ഫയര്‍മാന്‍ കുഴഞ്ഞുവീണു. കുന്നംകുളം ഫയര്‍ഫോഴ്‌സ് യൂണിറ്റിലെ വിപിനാണ് കുഴഞ്ഞുവീണത്. അദ്ദേഹത്തെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഗോഡൗണിനോട് ചേര്‍ന്നുള്ള പൊന്തകാട്ടില്‍ പ്രദേശ വാസികള്‍ മാലിന്യം നിക്ഷേപിക്കുകയും അത് കത്തിക്കുകയും ചെയ്തിരുന്നു. ഇതില്‍ നിന്നാവാം തീ കമ്ബനിയിലേക്ക് പടര്‍ന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.