സൈബര്‍ ആക്രമണത്തില്‍ നിന്നും കരകയറാനാകാതെ സോണി

കാലിഫോര്‍ണിയ:| Last Modified ബുധന്‍, 3 ഡിസം‌ബര്‍ 2014 (13:09 IST)
സൈബര്‍ ആക്രമണം നടന്ന് എട്ടു ദിവസം കഴിഞ്ഞിട്ടും പ്രവര്‍ത്തനം പുനരാരംഭിക്കാനാവാതെ സോണി എന്റര്‍ടെയിന്‍മെന്റ്.ഹാക്കിംഗ് സംഭവത്തിനു ശേഷം ഒറ്റ കംപ്യൂട്ടര്‍ പോലും പ്രവര്‍ത്തിപ്പിക്കാന്‍ കമ്പനിക്കു കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്പനിയിലെ
മാര്‍ക്കറ്റിങ് വിഭാഗത്തിലെ കംപ്യൂട്ടറുകള്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നത്.അടിയന്തര സാഹചര്യത്തെ നേരിടാനായി കമ്പനി മേധാവികളുടെ അടിയന്തിര യോഗം വിളിച്ചു.

ഉത്തര കൊറിയയുടെ നേതാവ് കിം ജോങ് യുന്നിനെ കുറിച്ച് സോണി നിര്‍മിച്ച ദ ഇന്റര്‍വ്യൂ എന്ന ചിത്രം നിര്‍മ്മിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് സൈബര്‍ ആക്രമണം നടന്നതെന്നാണ് സോണിയും എഫ്ബിഐയും പറയുന്നത്. ഇതുകൂടാതെ കംപ്യൂട്ടറികളില്‍ കടന്നു കയറിയ വയറസുകളുടെ ഭാഷ കൊറിയന്‍ ആയിരുന്നു. ഉത്തരകൊറിയയ്ക്ക് മറ്റ് ഏതോ രാജ്യത്തു നിന്നു കൂടി സഹായം ലഭിച്ചിട്ടുണ്ടെന്നാണ് എഫ് ബി ഐ അധികൃതരുടെ നിഗമനം.

സൈബര്‍ ആക്രമണത്തെത്തുടര്‍ന്ന് റിലീസ് ചെയ്യാനിരുന്ന അഞ്ചു സിനിമകളാണ് ലീക്കായത്.

ഇതിലൂടെ കമ്പനിക്ക് ആയിരക്കണക്കിനു കോടി രൂപയുടെ നഷ്ടം ഉണ്ടായേക്കും എന്നാണ് കരുതപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര നിര്‍മാണ വിതരണ കമ്പനികളില്‍ ഒന്നാണ് സോണി



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :