പാക് ചാരസംഘടനയ്ക്കെതിരേ ജിയോ ടിവിയുടെ മാനനഷ്ടക്കേസ്!

ഇസ്‌ളാമാബാദ്‌| VISHNU.NL| Last Updated: ശനി, 7 ജൂണ്‍ 2014 (08:58 IST)
രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് പാക്കിസ്‌ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയ്‌ക്ക് എതിരേ പാകിസ്‌ഥാന്‍ ടെലിവിഷന്‍ ചാനലായ ജിയോ ടി വി അപകീര്‍ത്തി കേസ്‌ കൊടുക്കാന്‍ ഒരുങ്ങുന്നു.

മാനനഷ്‌ട കേസില്‍ ജിയോയും ജാംഗ്‌ ഗ്രൂപ്പും പ്രതിരോധ മന്ത്രാലയം, ഐഎസ്‌ഐ, പാകിസ്‌ഥാന്‍ ഇലക്‌ട്രോണിക്‌ മീഡിയാ റെഗുലേറ്ററി അതോറിറ്റി എന്നിവര്‍ക്ക്‌ നോട്ടീസ്‌ നല്‍കിയിട്ടുണ്ട്‌. പ്രസ്‌താവനയില്‍ ഖേദം പ്രകടിപ്പിക്കാനും പ്രസ്‌താവന തിരുത്താനും 14 ദിവസത്തെ സമയമാണ്‌ ജിയോ ന്യൂസ്‌ ഐഎസ്‌ഐയ്‌ക്ക് നല്‍കിയിട്ടുള്ളത്‌.

പാക്കിസ്‌ഥാനിലെ മുന്‍നിര മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായ ഹമിദ്‌ മിറിന്‌ വെടിയേറ്റ സംഭവത്തിന്‌ പിന്നില്‍ ഐഎസ്‌ഐയാണെന്ന്‌ ജിയോ റിപ്പോര്‍ട്ട്‌ ചെയ്‌തതിന്‌ പിന്നാലെയായിരുന്നു ഐഎസ്‌ഐയുടെ ആരോപണം. ഐഎസ്‌ഐ യെ പരസ്യമായി വിമര്‍ശിച്ചിതൈനെ തുടര്‍ന്ന് പാക്കിസ്‌ഥാന്‍ മാധ്യമ നിയന്ത്രണ സമിതി ചാനലിനെ 15 ദിവസത്തേക്ക്‌ സസ്‌പെന്റ്‌ ചെയ്‌തിട്ടുണ്ട്‌.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :