ഹമാസ് 24 മണിക്കൂര്‍ വെടിനിറുത്തല്‍ പ്രഖ്യാപിച്ചു.ഇസ്രയേല്‍ ആക്രമണം തുടരുന്നു

ഗാസ| Last Modified തിങ്കള്‍, 28 ജൂലൈ 2014 (09:05 IST)
ഐക്യരാഷ്ട്ര സഭയുടെ നിര്‍ദ്ദേശം കണക്കിലെടുത്തും ഈദ് ആ‍ഘോഷം പ്രമാണിച്ചും
ഹമാസ് 24 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു.ഞായറാഴ്ച രണ്ടുമണി മുതലാണ് ഹമാസ് വെടിനിറുത്തലിന് സന്നദ്ധത പ്രഖ്യാപിച്ചത്. ഹമാ‍സിന്റെ വെടിനിറുത്തല്‍ പ്രഖ്യാപനത്തിനോട് ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല. ഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്

നേരത്തെ ശനിയാഴ്ച രാത്രി
12 മണിക്കൂര്‍ വെടിനിര്‍ത്തല്‍ ഇസ്രയേല്‍ പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഇസ്രയേല്‍ ഇത് നാല് മണിക്കൂര്‍ നീട്ടി.
വെടിനിറുത്തല്‍ 24 മണിക്കൂര്‍ കൂടി നീട്ടാന്‍ ഇസ്രായേല്‍ തീരുമാനിച്ചിരുന്നെങ്കിലും ഹമാസ് റോക്കറ്റാക്രമണം നടത്തിയെന്നാരോപിച്ച് ഇസ്രയേല്‍ ആക്രമണം പുനരാരംഭിച്ചിരുന്നു.

ഞായറാഴ്ച ഉച്ചക്കുശേഷം ഗാസയില്‍
ആറ് പാലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ ആക്രമണത്തില്‍ ഇതിനോടകം
1050 പേര്‍ മരിച്ചിട്ടുണ്ട്. രണ്ടു ലക്ഷത്തോളം പേരാണ് അഭയാര്‍ഥികളായത്. ഹമാസ് ആക്രമണത്തില്‍ 43
ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടു.ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്കു തയാറാകാത്തതിനാല്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള നയതന്ത്രശ്രമങ്ങളില്‍
കാര്യമായ പുരോഗതിയില്ല.



























ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :