ഇസ്രയേല്‍ വീണ്ടും ഗാസയില്‍ ആക്രമണം തുടങ്ങി

ഗാസ| VISHNU.NL| Last Modified ഞായര്‍, 27 ജൂലൈ 2014 (16:30 IST)

ഗാസയില്‍ ഹമാസ് വെടിനിര്‍ത്തല്‍ ലംഘിച്ചു എന്നാരോപിച്ചുകൊണ്ട് ഇസ്രായേല്‍ ആക്രമണം തുടങ്ങി. കൂടുതല്‍ സ്ഥലങ്ങളിലേക്ക്
കര-വ്യോമ-നാവിക ആക്രമണത്തിനായി ഇസ്രായേല്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഒരു ദിവസത്തേക്ക് താല്‍ക്കാലിക വെടിനിര്‍ത്തലിന് ഇസ്രായേല്‍ ഒരുങ്ങിയിരുന്നു.

എന്നാല്‍ സേനയേ ഗാസയില്‍ നിന്ന് മാറ്റാന്‍ ഇസ്രായേല്‍ തയ്യാറായിരുന്നില്ല. ഈ കാരണമുന്നയിച്ച ഹമാസ് വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം അംഗീകരിച്ചിരുന്നില്ല.

ജൂലൈ എട്ടിന് ആരംഭിച്ച ഇസ്രായേല്‍ ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 1,049 ആയി. ഇരുപത് ദിവസം നീണ്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഏറെയും സാധാരണ പൗരരാണ്. 6000 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :