ഗാസയില്‍ 72 മണിക്കൂര്‍ വെടിനിറുത്തലിന് ധാരണ; ഇസ്രയേല്‍ സൈന്യം പിന്‍വാങ്ങുന്നു

ഗാ‍സ| Last Updated: ചൊവ്വ, 5 ഓഗസ്റ്റ് 2014 (12:40 IST)
ഗാ‍സയില്‍
72 മണിക്കൂര്‍
വെടിനിറുത്തലിന് ഇസ്രയേലും ഹമാസും ധാരണയിലെത്തി. ഇസ്രയേലിന്റെ മാധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയെത്തുടര്‍ന്നാണ് വെടിനിറുത്തല്‍.വെടിനിറുത്തല്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഇസ്രയേല്‍ സൈന്യം ഗാസയില്‍ നിന്നും പിന്മാറുകയാണെന്നും എന്നാല്‍ ഹമാസിന്റെ ആക്രമണം തടയാനുള്ള മുന്‍കരുതല്‍
എടുക്കുമെന്നും ഇസ്രയേല്‍ ലഫ്റ്റണന്റ് കേണല്‍ പീറ്റര്‍ ലേര്‍ണര്‍ അറിയിച്ചു.

നേരത്തെ ഇസ്രയേലിന്റെ മാധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ പാലസ്തീന്‍ പ്രധിനിധികള്‍ പങ്കെടുത്തിരുന്നെങ്കിലും ഇസ്രയേല്‍ പ്രതിനിധികള്‍ പങ്കെടുത്തിരുന്നില്ല എന്നാല്‍ ഈജിപ്തിന്റെ തങ്ങള്‍ അംഗീകരിക്കുമെന്ന് ഇസ്രയേലിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് വെടിനിറുത്തല്‍.

ഇന്നലെ ഇസ്രയേല്‍
ഏഴു മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു എന്നാല്‍ ഇസ്രയേല്‍ വീണ്ടും ആക്രമണം തുടരുകയായിരുന്നു.
28 ദിവസമായി തുടരുന്ന ഇസ്രയേല്‍ സൈനിക ആക്രമണത്തില്‍ ഇതുവരെ 1,865 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. 64 ഇസ്രയേലി സൈനികരും ഏറ്റുമുട്ടലില്‍ മരിച്ചിട്ടുണ്ട്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :