സാധാരണക്കാരനില്‍ നിന്ന് കം‌പ്ലീറ്റ് മെഗാസ്റ്റാറിലേക്ക്, സന്തോഷ് പണ്ഡിറ്റിന്‍റെ ജീവചരിത്രം കാണാം !

Santhosh Pandit, Mammootty, Mohanlal, Jayaram, Modi, സന്തോഷ് പണ്ഡിറ്റ്, മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, മോദി
Last Updated: ശനി, 20 ഫെബ്രുവരി 2016 (16:53 IST)
മലയാള സിനിമയെ ഇളക്കിമറിച്ച നടന്‍ എന്നൊക്കെ പറയാറില്ലേ? കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് അത്തരത്തില്‍ ഒരനുഭവമാണ് സന്തോഷ് പണ്ഡിറ്റ് എന്ന നടന്‍ നല്‍കിയത്. അദ്ദേഹത്തിന്‍റെ ‘കൃഷ്ണനും രാധയും’ എന്ന ചിത്രം സൂപ്പര്‍ഹിറ്റായി മാറി.

വലിയ താരങ്ങളുടെ ബിഗ് ബജറ്റ് സിനിമകള്‍ പോലും തിയേറ്ററുകളില്‍ മൂക്കുകുത്തിയപ്പോള്‍ സന്തോഷ് പണ്ഡിറ്റിന്‍റെ സിനിമകള്‍ വമ്പന്‍ ലാഭം നേടി. മലയാള സിനിമയ്ക്ക് ഒരു ഷോക്ക് ട്രീറ്റുമെന്‍റ് എന്ന നിലയിലാണ് സന്തോഷിനെയും അദ്ദേഹത്തിന്‍റെ സിനിമകളെയും പ്രേക്ഷകര്‍ സ്വീകരിച്ചത്.

എന്തായാലും ഇപ്പോള്‍ സന്തോഷ് പണ്ഡിറ്റിന്‍റെ ജീവചരിത്രം പുറത്തിറങ്ങിയിരിക്കുകയാണ്. ‘സൂപ്പര്‍സ്റ്റാറി’ന്‍റെ ജനനം മുതലുള്ള വളര്‍ച്ചയുടെ ഓരോ ഘട്ടവും ഈ ജീവചരിത്രത്തില്‍ കാണാം.

30 മിനിറ്റാണ് സന്തോഷ് പണ്ഡിറ്റിന്‍റെ ജീവചരിത്രത്തിന്‍റെ ദൈര്‍ഘ്യം. സന്തോഷ് പണ്ഡിറ്റിന്‍റെ സിനിമപോലെ തന്നെ മതിമറന്ന് ചിരിക്കാന്‍ ആവോളം വകുപ്പുള്ളതാണ് ജീവചരിത്രം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :