ഫുക്കുഷിമ ജപ്പാനെ വേട്ടയാടുമോ? അണുവികിരണം മൂലം ജനിതകമാറ്റം സംഭവിച്ച് പൂക്കള്‍ വികൃതമായി

VISHNU N L| Last Modified തിങ്കള്‍, 27 ജൂലൈ 2015 (13:09 IST)
ജപ്പാനിലെ ആണവ നിലയത്തില്‍ അപകടം ഉണ്ടായത് ലോകത്തെ മുഴുവന്‍ ആശങ്കയിലാഴ്ത്തിയിരുന്നു. അണുവികിരണ സാധ്യതയില്‍ ജപ്പാനിലെ ജനങ്ങള്‍ക്ക് പുറമെ സമീപ രാജ്യങ്ങള്‍ പോലും ഭീതിഉപ്പെട്ടിരുന്നു. എന്നാല്‍ ഹിരോഷിമയ്ക്കും നാഗസാക്കിക്കും ശേഷം ഫുക്കുഷിമ ജപ്പാനെ വേട്ടയാടാന്‍ തുടങ്ങിയതായാണ് പുതിയ വാര്‍ത്തകള്‍. ഇത്തരമൊരു വാര്‍ത്ത പുറത്ത് വന്നത് സന്‍ കെയ്‌ദോ എന്നയാള്‍ ട്വിട്ടറില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളിലൂടെയാണ്.

ഫുക്കുഷിമയിൽ നിന്ന് 100 കിലോമീറ്റർ ദൂരമുള്ള നസുഷിയോബര സിറ്റിയില്‍ കണപ്പെട്ട വിചിത്ര രൂപത്തിലുള്ള പൂക്കളാണ് ഈ ചിത്രങ്ങളില്‍. 2011 ലെ ആണവ അപകടത്തിന്റെ പരിണിതഫലമായി പൂക്കൾക്ക് ജനിതകവൈകല്യം സംഭവിച്ചു എന്നാണ് ചിത്രങ്ങളില്‍ കൂടി സന്‍ കെയ്‌ദോ പറയുന്നത്. പരസ്പരം ഒട്ടിപ്പിടിച്ചും വിചിത്രമായ രൂപത്തിലും കാണപ്പെട്ട വെളുത്ത പുഷ്പങ്ങളുടെ ചിത്രങ്ങളാണ് അദ്ദേഹം ട്വിറ്ററിൽ ഉപയോഗിച്ചിരിക്കുന്നത്.

സംഭവം നടന്ന് നാല് വർഷങ്ങൾ പിന്നിട്ടപ്പോഴാണ്
ഈ രൂപമാറ്റം പൂക്കളില്‍ ഉണ്ടായതെന്നാണ് ഇയാള്‍ പറയുന്നത്. ഏതായാലും ജപ്പാനെ സംബന്ധിച്ചിടത്തോളം ആശങ്കയുടെ കനലുകള്‍ അണഞ്ഞിട്ടില്ല എന്ന് വ്യക്തമക്കുന്നതാണ് പിന്നീട് ഓണലൈന്‍ ലോകത്ത് നടക്കുന്ന ചര്‍ച്ചകള്‍.2011 ൽ ഭൂചലനത്തയും സുനാമിയെയും തുടർന്ന് ഫുകുഷിമയിലെ ആണവനിലയത്തിലുണ്ടായ അപകടങ്ങളിൽ ആണവവികിരണങ്ങൾ ഉയർന്നതോതിൽ അന്തരീക്ഷത്തിൽ വ്യാപിച്ചതിനെ തുടർന്ന് നിരവധി ജനങ്ങളെ മാറ്റിപാർപ്പിക്കുകയും ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :