വാൻകൂവർ|
jibin|
Last Modified തിങ്കള്‍, 6 ജൂലൈ 2015 (09:28 IST)
കാര്‍ലി ലോയിഡിന്‍റെ ഹാട്രിക്കില്‍ അമേരിക്കന്‍ താരങ്ങള്‍ കളം നിറഞ്ഞപ്പോള്‍ വനിത ലോകകപ്പ് ഫുട്ബോള്‍ കിരീടം അമേരിക്കയ്ക്ക്. ജപ്പാനെ രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്ക് കീഴടക്കിയാണ് അമേരിക്കന്‍ വനിതകള്‍ ലോകത്തിന്റെ നെറുകയിലെത്തിയത്.
ബ്രിട്ടീഷ് കൊളംബിയയിലെ വാന്‍കൂവറില്‍ നടന്ന ഫൈനലില്‍ അമേരിക്കന്‍ മിഡ് ഫീല്‍ഡര്‍ കാര്‍ലി ലോയിഡിന്‍റെ ഹാട്രിക്കാണ് വിജയത്തിന് നെടുംതൂണായത്. അമേരിക്കയ്‌ക്ക് കടുത്ത വെല്ലുവിളിയായിരുന്നു ജപ്പാന്റെ മുന്നേറ്റങ്ങള്‍. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി ഇരു ടീമുകളും കളം നിറഞ്ഞപ്പോള്‍ മത്സരം ആവേശത്തിലായി. അവസാന മിനിറ്റുകളില്‍ ജയത്തിനായി ജപ്പാന്‍ പൊരുതിയെങ്കിലും അമേരിക്കന്‍ പ്രതിരോധങ്ങളില്‍ തട്ടിത്തെറിക്കുകയായിരുന്നു.
അമേരിക്കയുടെ മൂന്നാം കീരിടമാണിത്. 1991 ലും 1999 ലുമാണ് മറ്റ് കിരീട നേട്ടങ്ങള്‍. 2011 ല്‍ ഫൈനലില്‍ അമേരിക്കയും ജപ്പാനും ഏറ്റുമുട്ടിയിരുന്നെങ്കിലും ജപ്പാനായിരുന്നു വിജയം. ജർമനിയെ രണ്ടു ഗോളിനു തോൽപിച്ചാണ്
അമേരിക്ക ഫൈനലിൽ എത്തിയത്. ജപ്പാന്റെ കളിയായിരുന്നു ആവേശകരം. കളിയുടെ അവസാന നിമിഷം കിട്ടിയ സെൽഫ് ഗോളിൽ അവർ ഇംഗ്ലണ്ടിനെ പറഞ്ഞയച്ചു.