അള്‍ജിയേഴ്സ്|
Jithu|
Last Updated:
വ്യാഴം, 25 സെപ്‌റ്റംബര്‍ 2014 (13:47 IST)
അള്‍ജീരിയന്‍ ഭീകര സംഘടന ബന്ദിയാക്കിയിരുന്ന ഫ്രഞ്ച്കാരനെ ഭീകരര്‍ കഴുത്തറത്തു കൊന്നു. ഫ്രഞ്ച് സഞ്ചാരിയായ ഹെര്‍വ് ഗൌര്‍ദലിനെയാണ് ഭീകരര്‍ വധിച്ചത്. ഇയാളെ വധിച്ചതായി അള്‍ജീരിയന്‍ സംഘടന വീഡിയോ വഴിയാണ് പുറത്ത് വിട്ടത്.
ഇയാളെ വധിച്ച അള്‍ജീരിയന്‍ ഭീകര സംഘടയ്ക്ക് ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഞായറാഴ്ച കബിലി പ്രവിശ്യയില്‍ നിന്നാണ് ഇയാളെ ഭീകരര്‍ തട്ടികൊണ്ട് പോയത്. ഇറാഖിലും സിറിയയിലും അമേരിക്ക നടത്തുന്ന വ്യോമാക്രമണത്തെ ഫ്രാന്‍സ് പിന്തുണച്ചതാണ് ഫ്രഞ്ച് പൌരന്റെ തട്ടികൊണ്ട് പോകലിന് ഇടയാക്കിയത്.
നേരത്തെ അമേരിക്കയെ പിന്തുണയ്ക്കുന്നതില്‍ നിന്ന് പിന്മാറണമെന്ന് ഫ്രഞ്ച് സര്‍ക്കാറിന് ഭീകരര്‍ അന്ത്യശാസനം നല്‍കിയിരുന്നു. എന്നാല്‍ ഇത് ഫ്രഞ്ച് പ്രസിഡന്റും പ്രധാനമന്ത്രിയും നിരസിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ഭീകരര്‍ ഇയാളെ വധിക്കുകയായിരുന്നു.