ന്യൂയോര്‍ക്ക്:|
Last Modified ചൊവ്വ, 30 സെപ്‌റ്റംബര്‍ 2014 (18:54 IST)
ആഗോള ഇന്‍റര്‍നെറ്റ് ഭീമന്മാരായ ഗൂഗിളും ഫേസ്ബുക്കും സൌജന്യ വൈഫൈ ഇന്‍റര്‍നെറ്റ് സൌകര്യം ഒരുക്കുന്നു.ഇന്‍റര്‍നെറ്റ് കണക്ഷന്‍ ഇല്ലാത്ത ലോകത്തിലെ മൂന്നില്‍ രണ്ട് ആളുകള്‍ക്ക് കണക്ഷന്‍ നല്‍കുക എന്നതാണ് ഇതിലൂടെ ഗൂഗിളും ഫേസ്ബുക്കും ലക്ഷ്യമിടുന്നത്.
പ്രൊജക്റ്റ് ലൂണ്‍ എന്ന് പേരിട്ടിരിക്കുന്ന
ഗൂഗിളിന്‍റെ പദ്ധതിയില്‍ ആകാശത്തില്‍ പറന്നു നടക്കുന്ന ബലൂണുകള്‍ വഴി എല്ലാവര്‍ക്കും ഫ്രീയായി വൈഫൈ സൌകര്യമൊരുക്കാനാണ് പദ്ധതി. ഈ പദ്ധതി ന്യൂസിലന്‍ഡില്‍ നടപ്പാക്കി കഴിഞ്ഞു.
ഫേസ്ബുക്കിന്റെ ഫ്രീ വൈഫൈ പദ്ധതിക്ക് നേതൃത്വം
ഇന്‍റര്‍നെറ്റ് ഡോട് ഓര്‍ഗാണ്.
സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന റിമോട്ട് വിമാനങ്ങള്‍ ആകാശത്തില്‍ പറത്തി വൈഫൈ എത്തിക്കാനാണ് ഫേസ്ബുക്ക് പദ്ധതിയിടുന്നത്. ഇത്കൂടാതെ ഉപഗ്രഹങ്ങളില്‍ നിന്ന് നേരിട്ട് വൈഫൈ ,ഇന്‍ഫ്രാറെഡ് ലേസറുകള്‍വഴി വൈഫൈ എന്നീ പദ്ധതികളും ഫേസ്ബുക്കിനുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.