സഭയിലെ രണ്ട് ശതമാനം പുരോഹിതരും ബാല പീഡകര്‍: മാര്‍പാപ്പ

 ഫ്രാന്‍സിസ് മാര്‍പാപ്പ , റോം , ബാലപീഡനം , പുരോഹിതര്‍
റോം| jibin| Last Modified തിങ്കള്‍, 14 ജൂലൈ 2014 (12:55 IST)
കത്തോലിക്ക പുരോഹിതരില്‍ രണ്ട് ശതമാനം പേര്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവരാണന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ബാലപീഡനവും
കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്ന രീതിയും ഇന്ന് സഭയില്‍ കുഷ്ഠരോഗം പോലെ ബാധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സഭയില്‍ നടമാടുന്ന ബാലപീഡനത്തെ
ഫ്രാന്‍സിസ് മാര്‍പാപ്പ ശക്തമായി അപലപിക്കുകയും ചെയ്തു. ഇതൊരു തരത്തിലും സഹിക്കാന്‍ പറ്റില്ല. അര്‍ഹിക്കുന്ന ഗൌരവത്തോടെ ഇതിനെ നേരിടുമെന്നും കുറ്റവാളികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്‍കുമെന്നും മാര്‍പാപ്പ പറഞ്ഞു.

സഭയിലെ 50ല്‍ ഒരു പുരോഹിതന്‍ വീതം കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ രീതി സഭയില്‍ നിന്നും തുടച്ചു നീക്കണം. ഇതിനായി
സഭ പോരാട്ടം നടത്തും.

ബാലപീഡകരായ പുരോഹിതര്‍ക്കെതിരെ ക്രിസ്തുവിനെ പോലെ താന്‍ വടിയെടുക്കുമെന്നും മാര്‍പ്പാപ്പ വ്യക്തമാക്കി. നേരത്തെ
പീഡിക്കപ്പെട്ട കുട്ടികളോട് ഫ്രാന്‍സിസ് മാര്‍പാപ്പ മാപ്പ് ചോദിച്ചിരുന്നു.

കുട്ടികളെ നശിപ്പിക്കുന്നത് ഭീകരവും സങ്കല്‍പിക്കാന്‍ കഴിയാത്തത്ര വൃത്തി കെട്ട കാര്യവുമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഇറ്റാലിയന്‍ പത്രമായ ലാ റിപബ്ലിക്കയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഈ കാര്യം വ്യക്തമാക്കിയത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :