പാരിസ്|
JOYS JOY|
Last Modified ശനി, 14 നവംബര്‍ 2015 (17:56 IST)
കഴിഞ്ഞദിവസം പാരിസില്‍ 150ലധികം ആളുകളുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന് പിന്നില്‍ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ആണെന്ന് ഫ്രഞ്ച് പ്രസിഡന്റിന്റെ സ്ഥിരീകരണം. പാരീസിലെ എലീസി കൊട്ടാരത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാന്തെയുടെ സ്ഥിരീകരണം.
രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തെ തുടര്‍ന്ന് ഫ്രാന്‍സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.വെള്ളിയാഴ്ച രാത്രിയില്‍ ഉണ്ടായ ആക്രമണങ്ങളില്‍ ഇരുന്നൂറിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
ആയുധധാരികളായ എട്ട് പേരും ചാവേറുകളും അടങ്ങിയ സംഘമാണ് അക്രമണം നടത്തിയത്. രാജ്യത്തിന് പുറത്തു നിന്നാണ് ഇതിനായുള്ള തയ്യാറെടുപ്പുകള്‍ നടന്നത്. തിരക്കേറിയ ബാറുകള്‍, റെസ്‌റ്റോററ്റുകള്‍, ഹാളുകള്‍, ഫുട്‌ബോള്‍ സ്‌റ്റേഡിയം എന്നിവയായിരുന്നു തീവ്രവാദികളുടെ ലക്ഷ്യമെന്നും പ്രസിഡന്റ് പറഞ്ഞു.