സൈന, ഫ്രഞ്ച് ഓപ്പൺ ക്വാർട്ടറില്‍ കടന്നു

പാരിസ്| VISHNU N L| Last Modified ശനി, 24 ഒക്‌ടോബര്‍ 2015 (10:53 IST)
ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റനിൽ ഇന്ത്യൻ താരം സൈന നെഹ്‌വാൾ ക്വാർട്ടർ ഫൈനലിൽ. ജപ്പാൻ താരം മിനാറ്റ്സു മിറ്റാനിയെ 21–19, 21–16ന് തകർത്താണ് ക്വാർട്ടറിലെത്തിയത്. ജപ്പാൻ ഓപ്പണിലും ഡെന്മാർക്ക് ഓപ്പണിലും തുടക്കത്തിൽ തന്നെ തോൽവി നേരിട്ടതിനു ശേഷം സൈന നേടുന്ന വലിയ വിജയമാണിത്.

ലോക ചാംപ്യൻഷിപ്പ് വെങ്കലമെഡൽ ജേത്രിയായ മിനാറ്റ്സുവിനെതിരെ 41 മിനിറ്റിൽ സൈന വിജയം കണ്ടു. മൽസരത്തിൽ ശേഷിക്കുന്ന ഏക ഇന്ത്യൻ താരമാണ് സൈന. എച്ച്.എസ്. പ്രണോയ്, അജയ് ജയറാം എന്നിവരും വനിതാ ഡബിൾസ് ജോടി ജ്വാല ഗുട്ട–അശ്വിനി പൊന്നപ്പ സഖ്യവും തോറ്റുപുറത്തായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :