അപർണ|
Last Modified ശനി, 14 ജൂലൈ 2018 (08:56 IST)
മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും മകളെയും പാകിസ്താന്‍ പോലീസ് അറസ്റ്റ് ചെയ്തു. ലാഹോർ വിമാനത്താവളത്തിൽ ഇറങ്ങിയ ഉടനെയാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. അപ്രതീക്ഷിതമായിരുന്നു അറസ്റ്റ്.
പാനമ പേപ്പര്‍ വെളിപ്പെടുത്തലുകള്‍ പാകിസ്താനെ ഇറക്കിമറിച്ചു. ഒടുവില്‍ കോടതി നവാസ് ഷെരീഫിനും മകള്‍ മറിയം നവാസിനും തടവ് ശിക്ഷ വിധിക്കുകയായിരുന്നു. എന്നാല്‍ ഈ സമയം ഇരുവരും രാജ്യത്തിന് പുറത്തായിരുന്നു. പാകിസ്താനിൽ എത്തിയ ഉടനെ നവാസ് ഷെരീഫിനെയും മകളെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ലണ്ടനില്‍ നവാസ് ഷെരീഫിന്റെ കുടുംബം ഫ്‌ലാറ്റുകള്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്നാണ് കോടതി കണ്ടെത്തിയത്. നവാസ് ഷെരീഫിന് പത്ത് വര്‍ഷത്തെ തടവ് ശിക്ഷയും മകള്‍ മറിയത്തിന് എട്ട് വര്‍ഷത്തെ തടവ് ശിക്ഷയും ആണ് കോടതി വിധിച്ചിട്ടുള്ളത്.