ഇടവേളയ്ക്ക് ശേഷം ഇന്ത്യ - പാകിസ്ഥാൻ മത്സരം വീണ്ടും! ആവേശത്തിൽ ആരാധകർ

ഇനി വെറും ആറ് മാസം! - ആവേശഭരിതരായി ആരാധകർ

അപർണ| Last Modified തിങ്കള്‍, 30 ഏപ്രില്‍ 2018 (12:18 IST)
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യയും പാക്കിസ്ഥാനും ക്രിക്കറ്റിലൂടെ ഏറ്റു മുട്ടുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരേ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഐസിസിക്ക് നല്‍കിയ പരാതിയില്‍ പാക്കിസ്ഥാന് അനുകൂലമായ വിധി വന്നാല്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ബൈലേറ്ററല്‍ സീരിസ് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐസിസി വിധി പാക്കിസ്ഥാന് അനുകൂലമാണെങ്കില്‍ 2019 മുതല്‍ 2023 വരെയുള്ള ഐസിസിയുടെ ടൂര്‍ പദ്ധതികളില്‍ ഇന്ത്യ-പാക്ക് മത്സരവും ഉള്‍പ്പെടുത്തേണ്ടി വരും. ഇക്കാര്യത്തില്‍ അടുത്ത ഒക്ടോബറിലാണ് ഐസിസി നിലപാട് വ്യക്തമാക്കുക.

2014ല്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ച ധാരണ പത്രം ലംഘിച്ചുവെന്നാണ് പിസിബി ഐസിസിക്ക് നല്‍കിയ പരാതിയിൽ പറയുന്നത്. 70 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം ഇന്ത്യ നല്‍കണമെന്നും പിസിബി നല്‍കിയ പരാതിയില്‍ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :