ഡച്ച് ഫുട്ബോള്‍ ഇതിഹാസം യൊഹാന്‍ ക്രൈഫ് അന്തരിച്ചു

ഏറ്റവും കൂടുതല്‍ തവണ ബാലണ്‍ ഡി ഓര്‍ നേടിയ കളിക്കാരില്‍ ഒരാളാണ് ക്രൈഫ്

 യൊഹാന്‍ ക്രൈഫ് അന്തരിച്ചു , ബാഴ്‌സലോണ , ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം , യൂറോപ്യന്‍ ഫുട്‌ബോളര്‍
ബാഴ്‌സലോണ| jibin| Last Modified വ്യാഴം, 24 മാര്‍ച്ച് 2016 (19:11 IST)
ഡച്ച് ഫുട്ബോള്‍ ഇതിഹാസം യൊഹാന്‍ ക്രൈഫ് (68) അന്തരിച്ചു. ശ്വാസകോശ അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സ്‌പെയിനിലെ ബാഴ്‌സലോണയിലുള്ള ആശുപത്രിയിലാണ് അന്ത്യം. ഏറെക്കാലം ക്ലബ് ഫുട്‌ബോളിൽ ബാഴ്‌സലോണയുടെയും താരമായിരുന്നു ക്രൈഫ്. അജാക്‌സിനു വേണ്ടിയും ക്രൈഫ് ബൂട്ടണിഞ്ഞിട്ടുണ്ട്. മൂന്നു തവണ ബാലൺ ഡി ഓർ പുരസ്‌കാരം നേടിയിട്ടുണ്ട്.

ആംസ്റര്‍ഡാമില്‍ 1947 ഏപ്രില്‍ 25 നായിരുന്നു ജനനം. 1971, 1973, 1974 വര്‍ഷങ്ങളിലായി മൂന്ന് തവണ ബാലണ്‍ ഡി ഓര്‍ പുരസ്കാരം നേടിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ തവണ ബാലണ്‍ ഡി ഓര്‍ നേടിയ കളിക്കാരില്‍ ഒരാളാണ് ക്രൈഫ്. റൈനസ് മിക്കല്‍സ് അവതരിപ്പിച്ച ടോട്ടല്‍ ഫുട്ബോളിന്റെ ഏറ്റവും മികച്ച പ്രയോക്താക്കളില്‍ ഒരാളാണ് യൊഹാന്‍ ക്രൈഫ്. 1984ല്‍ കളിയില്‍ നിന്ന വിരമിച്ച ശേഷം ക്രൈഫ് അയാക്സിനേയും പിന്നീട് ബാഴ്‌സലോണയേയും പരിശീലിപ്പിച്ചു. 1999ല്‍ ഐഎഫ്എഫ്എച്ച്എസ് സംഘടിപ്പിച്ച സര്‍വേയില്‍ നൂറ്റാണ്ടിലെ മികച്ച യൂറോപ്യന്‍ കളിക്കാരനായും
രണ്ടാമത്തെ ലോകഫുട്ബോള്‍ താരവുമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

1990-91 മുതൽ 93-94 വരെ തുടർച്ചയായി നാല് സീസണുകളിൽ ബാഴ്‌സലോണയെ സ്‌പാനിഷ് ലീഗ് ജേതാക്കളാക്കിയതിൽ ക്രൈഫ് പ്രധാന പങ്ക് വഹിച്ചു. അർബുദ ബാധ കൊണ്ട് കഷ്ടപ്പെടുമ്പോഴും രോഗത്തിൽ നിന്ന് മോചിതനാകാൻ സാധിക്കുമെന്ന് അദ്ദേഹത്തിന് ശുഭാപ്തിവിശ്വാസം ഉണ്ടായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :