നികുതി വെട്ടിപ്പ്: നെയ്മറിന്റെ സ്വത്തുക്കള്‍ കോടതി മരവിപ്പിച്ചു

ബ്രസീല്‍, സാവോപോളോ,ബാഴ്‌സലോണ brazil, savopolo, barsalona
സാവോപോളോ| Sajith| Last Updated: ചൊവ്വ, 16 ഫെബ്രുവരി 2016 (12:54 IST)
നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസിനെത്തുടര്‍ന്ന് ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ നെയ്മറിന്റെ സ്വത്തുക്കള്‍ ബ്രസീലിയന്‍ കോടതി മരവിപ്പിച്ചു. താരത്തിന്റെ ഉല്ലാസ ബോട്ട്, ജെറ്റ് വിമാനം എന്നിവയുള്‍പ്പടെ 50 മില്യണ്‍ ഡോളറിന്റെ സ്വത്തുക്കളും ഇതില്‍ ഉള്‍പ്പെടും.

അദ്ദേഹത്തിന്റെ പിതാവും ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 2011-13 കാലയളവില്‍ ബ്രസീലിയന്‍ ക്ലബ്ബായ സാന്റോസില്‍ കളിക്കുമ്പോള്‍ നെയ്മര്‍ 16 മില്യണ്‍ ഡോളറിന്റെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് കേസ്. എന്നാല്‍ നെയ്മര്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിച്ചു. നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നികുതി കേസുമായി ബന്ധപ്പെട്ട മുഴുവന്‍ തുകയും നെയ്മര്‍ അടയ്ക്കുന്ന പക്ഷം കേസ് അവസാനിക്കുമെന്നും അല്ലെങ്കില്‍ അദ്ദേഹം ജയിലിലേക്ക് പോകേണ്ടി വരുമെന്നും ബ്രസീലിയന്‍ ഫെഡറല്‍ ടാക്‌സ് ഏജന്‍സി ഓഡിറ്റര്‍ ലഗാരോ ജംഗ് മാര്‍ട്ടിന്‍സ് പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരി 2നാണ് മുന്‍ ബാഴ്‌സലോണ പ്രസിഡന്റിനേയും നെയ്മറിനേയും പിതാവിനേയും കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തത്. തെറ്റായി ഒന്നും തന്നെ നടന്നിട്ടില്ലെന്നു തന്നെയാണ് അന്നും നെയ്മര്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :