മെസി എന്ത്; ക്രിസ്‌റ്റ്യാനോയാണ് മികച്ച താരം- സിദാന്‍

ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ , സിനദിന്‍ സിദാന്‍ , അര്‍ജന്റീന , ബാഴ്‌സലോണ
മാഡ്രിഡ്| jibin| Last Modified വ്യാഴം, 11 ഫെബ്രുവരി 2016 (10:13 IST)
പോര്‍ച്ചുഗലിന്റെ റയല്‍ മാഡ്രിഡ് താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയെ പുകഴ്‌ത്തി റയലിന്റെ പുതിയ പരിശീലകന്‍
സിനദിന്‍ സിദാന്‍ രംഗത്ത്. അര്‍ജന്റീനയുടെ ബാഴ്‌സലോണ താരം ലയണല്‍ മെസിയേക്കാള്‍ മികച്ച താരവും പ്രതിഭാധനനും ക്രിസ്‌റ്റ്യാനോ ആണെന്നാണ് വ്യക്തമാക്കിയത്.

ഫുട്‌ബോള്‍ ലോകത്ത് പ്രത്യേകിച്ച് ക്ലബ് ഫുട്‌ബോളില്‍ റൊണാള്‍ഡോയുടെ എതിരാളിയാണ് മെസി. ഫുട്ബോളില്‍ പ്രതിയോഗിയുണ്ടാകുന്നത് എപ്പോഴും നല്ലതാണ്. എന്നാല്‍ ക്രിസ്‌റ്റ്യാനോ തന്നെയാണ് മികച്ചവനെന്നും സിദാന്‍ പറഞ്ഞു. ഗോള്‍ ഡോട്ട് കോമിനു അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :