1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Flood Alert in Nepal

പേടിച്ച് നേപ്പാൾ; രണ്ടാമത്തെ പ്രളയത്തിന് സാധ്യത

Flood, Nepal Floods, Flood Alert in Nepal, Flood and Death Toll Nepal
Nepal Floods

നേപ്പാളിൽ രണ്ടാമത്തെ പ്രളയത്തിനു സാധ്യത. നേപ്പാൾ-ചൈന അതിർത്തിയിൽ മണ്ണിടിച്ചിലിനെ തുടർന്ന് രൂപപ്പെട്ട തടാകം കവിഞ്ഞൊഴുകാൻ തുടങ്ങി. സ്ഥലത്ത് അധികൃതർ വീണ്ടും ജാഗ്രതാ മുന്നറിയിപ്പ് നൽകി. മിന്നൽ പ്രളയത്തിൽ തകർന്ന പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. 
 
തടാകം പൊട്ടി പ്രളയത്തിനും മണ്ണിടിച്ചിലിനും കാരണമാകുമോ എന്ന ആശങ്ക അധികൃതർക്കുണ്ട്. തടാകത്തിലെ ജലനിരപ്പ് 25 ലക്ഷം ക്യുബിക് മീറ്ററിലധികം ഉയർന്നതായി ചൈനീസ് അധികൃതർ അറിയിച്ചു. 
 
അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ 30 ലക്ഷം ക്യുബിക് മീറ്റർ വെള്ളം കൂടി തടാകത്തിലേക്ക് എത്തിയേക്കാം. 7,400ലധികം സുരക്ഷാ ഉദ്യോഗസ്ഥരാണ് നേപ്പാളിലെ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമായി സൈന്യത്തെ അയയ്ക്കാമെന്ന വിവിധ രാജ്യങ്ങളുടെ വാഗ്ദാനം നേപ്പാൾ നിരസിച്ചു. രാജ്യത്തെ സുരക്ഷാ ഏജൻസികൾക്ക് ഈ പ്രവർത്തനം കൈകാര്യം ചെയ്യാൻ ശേഷിയുണ്ടെന്ന് സർക്കാർ വ്യക്തമാക്കി. Also Read: മമ്മൂട്ടിക്ക് ആ സിനിമ ചെയ്യാൻ താൽപര്യം ഇല്ലായിരുന്നു? ഐ.വി.ശശിയുടെ കരിയറിലെ ഏറ്റവും വലിയ തകർച്ച
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
അത് സുകുമാരക്കുറുപ്പല്ല; പുറത്തുവിട്ട ചിത്രം തൃശൂർ സ്വദേശിയുടേത്