ഇന്തോനേഷ്യയില്‍ മലവെള്ളപ്പാച്ചില്‍ മരണം 58 ആയി, കാണാതായത് 35 പേര്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 16 മെയ് 2024 (08:52 IST)
ഇന്തോനേഷ്യയില്‍ മലവെള്ളപ്പാച്ചില്‍ മരണം 58 ആയി. ഇന്തോനേഷ്യയിലെ വെസ്റ്റ് സുമത്രയിലാണ് ദുരന്തം ഉണ്ടായത്. കാണാതായ 35 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ശനിയാഴ്ച വൈകുന്നേരമാണ് ശക്തമായ മഴയ്ക്ക് പിന്നാലെ മലവെള്ളപ്പാച്ചില്‍ ഉണ്ടായത്. സുമാത്രയിലെ സജീവ അഗ്നിപര്‍വതമായ മറാപ്പിയില്‍ നിന്ന് തണുത്ത ലാവാപ്രവാഹം ഉണ്ടായി. കൂടാതെ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും വരുകയായിരുന്നു.

ദുരന്തത്തില്‍ 249 വീടുകളും 225 ഹെക്ടര്‍ കൃഷിഭൂമിയും 19പാലങ്ങളും തകര്‍ന്നിട്ടുണ്ട്. ക്ലൗഡ് സീഡിങ്ങിലൂടെ മഴപെയ്യുന്നത് തടയാന്‍ നോക്കുകയാണ് സര്‍ക്കാര്‍ അധികൃതര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :