ലോകത്തെ ഏറ്റവും സുരക്ഷിതമായ പത്തുരാജ്യങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 9 മെയ് 2024 (16:36 IST)
ഗ്ലോബല്‍ പീസ് ഇന്‍ഡക്‌സിന്റെ 2023ലെ പട്ടികയില്‍ ലോത്തിലെ ഏറ്റവും സുരക്ഷിതവും സമാധാനവുമുള്ള രാജ്യമായി തിരഞ്ഞെടുത്തിരിക്കുന്നത് ഐസ്ലാന്റാണ്. കിങ്ഡം ഓഫ് ഡെന്‍മാര്‍ക്കെന്ന് ഔദ്യോഗിക പേരുള്ള ഡെന്‍മാര്‍ക്കാണ് രണ്ടാം സ്ഥാനത്തുള്ളത്. ഡെന്‍മാര്‍ക്കിന്റെ ജിപി ഐ 1.31 ആണ്. മൂന്നാം സ്ഥാനത്തുള്ള ഐര്‍ലാന്റിന്റെ ജിപി ഐ 1.312 ആണ്. യൂറോപ്പിലെ ദ്വീപ് രാജ്യമാണ് ഐര്‍ലാന്റ്. നാലാം സ്ഥാനത്തുള്ളത് ന്യൂസ്ലാന്റാണ്. സൗത്ത് വെസ്റ്റേണ്‍ പസഫിക് സമുദ്രത്തിലെ ദ്വീപ രാഷ്ട്രമാണ് ന്യൂസിലാന്റ്.

അഞ്ചാം സ്ഥാനത്ത് ആസ്‌ട്രേലിയയാണ്. സൗത്ത് ഈസ്റ്റ് ഏഷ്യയില്‍ സ്ഥിതിചെയ്യുന്ന സിംഗപ്പൂരാണ് ആറാം സ്ഥാനത്തുള്ളത്. ഇതിന്റെ ജിപി ഐ 1.332 ആണ്. പോര്‍ച്ചുഗലാണ് ഏഴാം സ്ഥാനത്തുള്ളത്. എട്ടാം സ്ഥാനത്ത് സ്ലോവേനിയയാണ്. ഒന്‍പതാം സ്ഥാനത്ത് ജപ്പാനുണ്ട്. പത്താംസ്ഥാനത്തുള്ള ഏറ്റവും സുരക്ഷിതമായ രാജ്യ സ്വിസര്‍ലാന്റാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :