1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Tamilnadu Police Case

പട്ടിണിമൂലം തമിഴ്‌നാട്ടില്‍ മാതാവ് നവജാത ശിശുവിനെ 20,000 രൂപയ്ക്ക് വിറ്റു

Tamilnadu
പട്ടിണിമൂലം തമിഴ്‌നാട്ടില്‍ മാതാവ് നവജാത ശിശുവിനെ 20,000 രൂപയ്ക്ക് വിറ്റു. തമിഴ്‌നാട്ടിലെ തിരുവള്ളൂരിലാണ് സംഭവം. മൂന്നുദിവസം മുന്‍പ് ജനിച്ച ആണ്‍കുഞ്ഞിനെയാണ് വിറ്റത്. സംഭവത്തില്‍ മാതാവിനേയും കുഞ്ഞിനെ വാങ്ങിയ സ്ത്രീയേയും പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. തന്റെ ഭര്‍ത്താവ് മദ്യാപാനിയാണെന്നും ഉള്ള രണ്ടുമക്കളെ വളര്‍ത്താന്‍ തന്റെ കൂലിപ്പണി മാത്രമാണ് വരുമാനമായി ഉള്ളതെന്നും കുഞ്ഞിനെ പോറ്റാന്‍ വഴിയില്ലാത്തതുകൊണ്ടാണ് വിറ്റതെന്നും മാതാവ് പൊലീസിന് മൊഴി നല്‍കി.
അടുത്ത ലേഖനം
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്