1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Fire breaks out Bengladesh

ബംഗ്ലാദേശിലുണ്ടായ തീപിടുത്തത്തില്‍ 44 പേര്‍ക്ക് ദാരുണാന്ത്യം

Fire breaks out Bengladesh
ബംഗ്ലാദേശിലുണ്ടായ തീപിടുത്തത്തില്‍ 44 പേര്‍ക്ക് ദാരുണാന്ത്യം. ധാക്കയിലെ ബെയിലി റോഡില്‍ നിരവധി റെസ്‌റ്റോറന്റുകളുള്ള വാണിജ്യകെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. 44പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 20തോളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. തീപിടുത്തത്തില്‍ ബോധരഹിതരായി കിടന്ന 42 പേരുള്‍പ്പെടെ 70 പേരെ അഗ്നിശമന സേന രക്ഷിച്ചു.
 
ആദ്യം 33 പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ധാക്ക മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് അപകടത്തില്‍ പെട്ടവരെ എത്തിച്ചത്. ഷെയ്ഖ് ഹസീന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 10 പേരുടെ മരണവും റിപ്പോര്‍ട്ട് ചെയ്തു.
അടുത്ത ലേഖനം
Thrissur Lok Sabha Seat: സുനില്‍ കുമാര്‍ എത്തിയതോടെ എല്ലാ സാധ്യതയും മങ്ങി; തൃശൂരില്‍ ഇത്തവണയും മൂന്നാം സ്ഥാനമാകുമെന്ന് ബിജെപി വിലയിരുത്തല്‍, സുരേഷ് ഗോപിക്ക് കടുപ്പം