1. വാര്‍ത്താലോകം
  2. »
  3. വാര്‍ത്ത
  4. »
  5. വിദേശവാര്‍ത്ത
  6. Ferry, Death, Dead Body, Dhaka

ഫെറി ദുരന്തം: മരണം 54

ഫെറി
ബാംഗ്ലാദേശില്‍ ഫെറി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 54 ആയി. മുങ്ങിയ ഫെറിയുടെ ഉള്ളില്‍നിന്ന് 25 പേരുടെ മൃതദേഹംകൂടി ശനിയാഴ്ച പുറത്തെടുത്തു. 
 
ഇരുനൂറിലേറെ യാത്രക്കാരുമായി സഞ്ചരിച്ച എംവി മിറാഷ്-4 ധാക്കയ്ക്കു സമീപം മുന്‍ഷിഗഞ്ചിലാണ് മേഘ്ന നദിയില്‍ മുങ്ങിയത്. വ്യാഴാഴ്ചയായിരുന്നു സംഭവം.