ബ്രോട്ടണിന്റെ മുട്ട പൊട്ടിയില്ല; പൊട്ടിയത് 45,600 രൂപ

 കിം ബ്രോട്ടണ്‍ , മുട്ട ലേലം ചെയ്തു, സോഷ്യല്‍ മീഡിയ
ലണ്ടന്‍| jibin| Last Modified തിങ്കള്‍, 2 മാര്‍ച്ച് 2015 (12:45 IST)
തികച്ചും ഗോളാകൃതിയിലുള്ള മുട്ട സോഷ്യല്‍ മീഡിയയില്‍ സജീവമായതോടെ മുട്ട‌ക്ക് പൊന്നും വില. സെക്സിലെ ലാച്ചിങ്ഡണില്‍ കിം ബ്രോട്ടണിന്റെ കോഴിയാണ് ഗോളാകൃതിയിലുള്ള മുട്ടയിട്ടത്.

അടുക്കളയില്‍ പാന്‍ കേക്ക് ഉണ്ടാക്കാനുള്ള തകൃതിക്കിടയിലാണ് മുട്ട പൊട്ടിക്കാന്‍ എടുത്തത്. ഈ സമയം യാദൃശ്ചികമായി മുട്ടയുടെ ആകൃതി മനസിലാക്കിയത്. തുടര്‍ന്ന് മുട്ടയുടെ ചിത്രം കിം ബ്രോട്ടണ്‍ ഫേസ്‌ബുക്കില്‍ ഇടുകയും ചെയ്തു. പിന്നീട് മുട്ട പൊട്ടിക്കാന്‍ തുടങ്ങിയപ്പോള്‍ ഫേസ്‌ബുക്കിലെ ചിത്രം കണ്ട് ഒരാള്‍ എസ്എംഎസ് ചെയ്തു. 'മുട്ട പൊട്ടിക്കരുത്, അത് അപൂര്‍വമാണ്.

മുട്ടയുടെ ചിത്രം വൈറലായതോടെ മുട്ട ഇന്റര്‍നെറ്റില്‍ ലേലത്തിനുവച്ചു. 480 പൌണ്ടിനാണ് (ഏകദേശം 45,600 രൂപ) ഈ അപൂര്‍വ മുട്ട ഒരാള്‍ ലേലത്തില്‍ വാങ്ങിയത്. ഈ വഴി കിട്ടിയ തുക സിസ്റ്റിക് ഫൈബ്രോസിസ് ട്രസ്റ്റിനു സംഭാവന ചെയ്യാനാണ് കിം ബ്രോട്ടണ്‍ തീരുമാനിച്ചിരിക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :