ന്യൂഡല്‍ഹി|
jibin|
Last Modified വ്യാഴം, 19 ഫെബ്രുവരി 2015 (08:41 IST)
നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരമേറ്റത്തിനുശേഷം സോഷ്യല്‍ മീഡിയയെക്കൂടി കൂട്ടിയോജിപ്പിച്ചുള്ള സാമൂഹിക പരിപാടികളുടെ ഭാഗമായി ബജറ്റിനു ശേഷം ധനമന്ത്രിയും റെയില്‍വേ മന്ത്രിയും നടത്തുന്ന അഭിമുഖങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. സോഷ്യല്‍ മീഡിയകളായ യൂ ട്യൂബ്, ട്വിറ്റര്‍, ഫേസ്‌ബുക്ക് എന്നിവ യോജിപ്പിച്ചാണ് ടോക്കത്തോണ്‍ പരിപാടി സംഘടിപ്പക്കുന്നത്.
അരുണ്‍ ജെയ്റ്റ്‌ലിയുടേയും സുരേഷ് പ്രഭുവിന്റെയും പോസ്റ്റ് ബജറ്റ് ഇന്റര്‍വ്യൂവിനുള്ള ചോദ്യങ്ങളും ജനങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ ഉന്നയിക്കാം. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ടോക്കത്തോണ്‍ പരിപാടികളിലൂടെയാകും ഇത്. കഴിഞ്ഞ ദിവസം കല്‍ക്കരി ഊര്‍ജ വകുപ്പ് മന്ത്രി പീയൂഷ് ഗോയലുമായി ടോക്കത്തോണ്‍ സംഘടിപ്പിച്ചിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.