ഭീമൻ ഛിന്നഗ്രഹം പാഞ്ഞുവരുന്നു, ലോകാവസാനമായോ? ഭൂമിയെ ദൈവം രക്ഷിക്കട്ടെ...!

വാഷിങ്ടൺ| VISHNU N L| Last Modified ബുധന്‍, 1 ജൂലൈ 2015 (13:32 IST)
ഹിരോഷിമയിലും നാഗസാക്കിയിലുമൊക്കെ ഒരു അണുബോംബ് മാത്രമാണ് വീണത്. എന്നാ‍ല്‍ അതിന്റെ പരിണിത ഫലം ഭയാനകമായിരുന്നു. വിവരണങ്ങള്‍ക്കപ്പുറമായിരുന്നു അതിന്റെ ദൂഷ്യഫലം. എന്നാല്‍ നൂറ് അണുബോംബുകള്‍ ഒരുമിച്ച് പൊട്ടിത്തെറിച്ചാല്‍ എന്താകും അവസ്ഥ. ചിന്തിക്കാന്‍ കൂടി കഴിയില്ല അല്ലേ? നൂറ് അണുബോംബുകള്‍ പൊട്ടിത്തെറിച്ചാല്‍ ഭൂമി ഊഷരമായ മരുപ്രദേശ്മാകുമെന്ന് ആര്‍ക്കും നിസംശയം പറയാം. എന്നാല്‍ കേട്ടോളൂ, ഇതേ അവ്സ്ഥ ഭൂമിയില്‍ സംജാതമാകാന്‍ പോകുന്നു. എന്നാല്‍ അത് അണുബോംബുമൂലമല്ല...! പിന്നയോ?

ഒരു ഭീമന്‍ ഛിങ്ങ്രഗഹം മൂലം. അതെ വലിയൊരു കുന്നിനോളം വലുപ്പമുള്ള ഭീമൻ ഛിന്നഗ്രഹം. മണിക്കൂറിൽ 45,450 മൈൽ വേഗത്തിൽ ഭൂമിയുടെ സമീപത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഛിന്നഗ്രഹം ജൂലൈ 25ന് ഭൂമിയില്‍ പതിക്കുകയോ ഭാഗ്യമുണ്ടെങ്കില്‍ പതിക്കാതെ പോവുകയോ ചെയ്യാം. 1999 ജെഡി6 എന്ന് പേരിട്ടിരിക്കുന്ന ഛിന്നഗ്രഹം ഭൂമിയിൽ പതിക്കാൻ സാധ്യതയുള്ള സ്ഥലത്തെ കുറിച്ചും ശാസ്ത്രജ്ഞർ ചർച്ച ചെയ്യുകയാണ്.

ഇത്രയും വലിയ ഛിന്നഗ്രഹം ഭൂമിയിൽ പതിക്കുകയോ അന്തരീക്ഷത്തിൽ തകരുകയോ ചെയ്താൽ നൂറു കണക്കിനു അണുബോംബുകൾ ഒന്നിച്ചു പൊട്ടുന്നതിനു സമാനമായിരിക്കും ഇത്. സമുദ്രത്തിൽ പതിച്ചാൽ ഭീമൻ സുനാമിക്കും കാരണമായേക്കും. ഇതിനു മുമ്പ് ഭീകരമായ ഛിന്നഗഹം ഭൂമിയില്‍ പതിച്ചത് 1908ൽ ആണ്. അന്നുണ്ടായ ഛിന്നഗ്രഹസ്ഫോടനം നശിപ്പിച്ചത് സൈബീരിയയിലെ ഒരു വനപ്രദേശമാണ്.

കഴിഞ്ഞ മേയിൽ, 1999 എഫ്എൻ 53 എന്നൊരു ഛിന്നഗ്രഹം ഭൂമിയിലേക്ക് വരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും 6.6 മില്യൻ മൈൽ അകലെവച്ച് മാറിപോകുകയായിരുന്നു. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ റഷ്യയിലെ ചെല്യാബിൻസ്കിനു മുകളിൽ ആകാശത്ത് അജ്ഞാതവസ്തു പൊട്ടിത്തെറിച്ചു. രണ്ടാം ലോകയുദ്ധകാലത്ത് ജപ്പാനിലെ ഹിരോഷിമയിലിട്ട അണുബോംബിനെക്കാൾ മുപ്പതുമടങ്ങോളം ശക്തിയുള്ള സ്ഫോടനമായിരുന്നു അത്.

എന്നാല്‍ ഇപ്പോള്‍ വരുന്ന ഈ ഛിന്നഹം ഭൂമിയുടെ ഒരു പാതിയെ തന്നെ ജീവനില്ലാത്തതാക്കി മാറ്റാന്‍ ശേഷിയുള്ളതാണ്. ഇതിനിടെ ഇപ്പോൾ പാ‍ഞ്ഞുവരുന്ന ഛിന്നഗ്രഹത്തെ അണ്വായുധം ഉപയോഗിച്ച് തകർക്കാൻ ആലോചിക്കുന്നുണ്ട്. ഈ ബഹിരാകാശ പ്രതിരോധമുറയുടെ പ്രായോഗിക സാധ്യതകളന്വേഷിക്കാൻ യുഎസ് ആണവ സുരക്ഷാ അധികൃതരുമായി നാസ ധാരണയായതായും റിപ്പോർട്ടുകളുണ്ട്.

എന്നാൽ ആണവായുധമുപയോഗിച്ചു തകർത്ത ഛിന്നഗ്രഹത്തിന്റെ കഷണങ്ങൾ ഭൂമിയിലേക്കു പതിക്കുന്ന സാഹചര്യം എങ്ങനെ നേരിടുമെന്ന ചോദ്യം ബാക്കി നിൽക്കുകയാണ്. അതേസമയം, ഈ ഉപദ്രവകാരി ഗ്രഹം ഭൂമിക്ക് ഭീഷണിയാകാൻ സാധ്യതയില്ലെന്നും ശാസ്ത്രജ്ഞർ കണക്കുകൂട്ടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :